സിൽക്ക് ബോർഡ് ജംക്‌ഷനിലെ ഗതാഗതക്കുരുക്ക്; മൂന്ന് റാംപുകൾ അടുത്ത മാസം തുറക്കും

0 0
Read Time:1 Minute, 19 Second

ബെംഗളൂരു: നമ്മ മെട്രോ ആർവി റോഡ്– ബൊമ്മസന്ദ്ര, കെആർ പുരം– സിൽക്ക് ബോർഡ് പാതകൾ സംഗമിക്കുന്ന സിൽക്ക് ബോർഡ് ജംക്‌ഷനിലെ ഗതാഗതക്കുരുക്കഴിക്കാൻ നിലവിലെ മേൽപാലത്തോട് ചേർന്നുള്ള 5 റാംപുകളുടെ നിർമാണം പുരോഗമിക്കുന്നു. 3 എണ്ണം അടുത്ത മാസത്തോടെ തുറന്നു കൊടുക്കും.

റാഗിഗുഡ സ്റ്റേഷനോട് ചേർന്ന് ഡബിൾ ഡെക്കർ മേൽപാലം കൂടി വരുന്നതു കണക്കിലെടുത്താണ് വാഹനങ്ങൾക്ക് പാലത്തിലേക്ക് പ്രവേശിക്കാനും ഇറങ്ങാനും കൂടുതൽ റാംപുകൾ നിർമിക്കുന്നത്.

ബിടിഎം ലേഔട്ട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് ഹൊസൂർ റോഡിലേക്കും ഔട്ടർ റിങ് റോഡിൽ നിന്ന് വരുന്നവർക്കായി മഡിവാള ഭാഗത്തേക്കുമുള്ള റാംപുകളുടെ നിർമാണമാണ് ദ്രുതഗതിയിൽ പുരോഗമിക്കുന്നത്.

150 കോടിരൂപ ചെലവഴിച്ച് ബെംഗളൂരു മെട്രോ റെയിൽ കോർപറേഷനാണ് റാംപുകൾ നിർമിക്കുന്നത്.

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts