Read Time:52 Second
ബെംഗളൂരു : രാമനഗരയിൽ കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചു.
കനകപുര അനെക്കെരെ സ്വദേശി തിമ്മെഗൗഡ (60) ആണ് മരിച്ചത്.
പട്ടുനൂൽ കർഷകനായ തിമ്മെഗൗഡ ഞായറാഴ്ച പുലർച്ചെ അഞ്ചരയോടെ കൃഷിയിടത്തിലേക്ക് പോയപ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം.
തിമ്മെഗൗഡ സംഭവസ്ഥലത്തുതന്നെ മരിച്ചു.
വന്യമൃഗങ്ങളുടെ ആക്രമണം കൂടിവരുന്നതിനെ ത്തുടർന്ന് നാട്ടുകാർ പ്രതിഷേധിച്ചു.
തിമ്മെഗൗഡയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാനും മകൾക്ക് ജോലികൊടുക്കാനും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.