Read Time:49 Second
ബെംഗളൂരു: ചിത്രദുർഗയിൽ കൊറ്റനാട്ടിൽ തെരുവ് നായയുടെ കടിയേറ്റ് 10 വയസുകാരന് ദാരുണാന്ത്യം.
മേദെഹള്ളിയിലെ തരുൺ (10) ആണ് മരിച്ചത്. 15 ദിവസം മുമ്പ് തരുൺ ഉൾപ്പെടെ നിരവധി പേരെ നായ ആക്രമിച്ചിരുന്നു.
പരിക്കേറ്റ കുട്ടിയെ മണിപ്പാൽ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.
എന്നാൽ, ചികിത്സ ഫലിക്കാതെ തരുൺ ആശുപത്രിയിൽ വച്ചാണ് മരിച്ചത്.
ഇതുമായി ബന്ധപ്പെട്ട് ചിത്രദുർഗ ഫോർട്ട് പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.