Read Time:1 Minute, 17 Second
ചെന്നൈ: തഞ്ചാവൂർ-മാനാമധുര ദേശീയപാതയിൽ തിരുപ്പത്തൂർ നെടുമരത്തിന് സമീപം സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടത്തിൽ പെട്ടു.
ചെന്നൈയിൽ നിന്ന് തിരുപ്പത്തൂർ വഴി രാമനാഥപുരത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ഓമ്‌നി ബസും വിരുദുനഗർ ജില്ലയിൽ നിന്ന് മേൽമരുവത്തൂരിലേക്ക് പോയ ടൂറിസ്റ്റ് ബസും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു..
അപകടത്തിൽ രണ്ട് ബസുകളിലുമായി യാത്ര ചെയ്ത 31 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ടൂറിസ്റ്റ് ബസിൽ വന്ന തൂത്തുക്കുടി സ്വദേശി രാമകൃഷ്ണന്റെ കൈ നഷ്ടപ്പെട്ടു.
സംഭവം അറിഞ്ഞയുടൻ പോലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ രക്ഷപ്പെടുത്തി തിരുപ്പത്തൂർ സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്ക് അയച്ചു.
സംഭവത്തിൽ പോലീസ് കേസെടുത്ത് അപകടകാരണം അന്വേഷിച്ചുവരികയാണ്.