Read Time:1 Minute, 23 Second
ബെംഗളൂരു: . ക്രിസ്തുമസ്, പുതുവത്സര തിരക്കിനെതുടർന്ന് എറണാകുളത്തേക്കുള്ള സ്വകാര്യ ബസുകളിലെ ടിക്കറ്റ് നിരക്ക് 7000 രൂപ വരെയായി ഉയർന്നു.
കൂടുതൽ തിരക്കുള്ള 22നു രാത്രി എസി മൾട്ടി ആക്സിൽ ബസിന്റെ നിരക്കാണ് 7000 രൂപയിലെത്തിയത്.
ബുക്കിങ് തുടങ്ങി മണിക്കൂറുകൾക്കുള്ളിൽത്തന്നെ പകുതി സീറ്റുകളിലേക്കുള്ള ബുക്കിങ് പൂർത്തിയായി.
തെക്കൻ കേരളത്തിലേക്കുള്ള ബസുകളിലെ നിരക്ക് മൂന്നിരട്ടി വരെയാണ് ഉയർന്നത്.
കോട്ടയത്തേക്ക് എസി സ്ലീപ്പറിൽ 4000-5000 രൂപയും തിരുവനന്തപുരത്തേക്ക് 4500-5000 രൂപയും കോഴിക്കോട്ടേക്ക് 2500-3500 രൂപയും കണ്ണൂരിലേക്ക് 2500-3300 രൂപയുമാണ് നിരക്ക്. ഉത്സവ സീസണിൽ ഒരു വശത്തേക്കുള്ള സർവീസുകൾ കാലിയായി ഓടുന്നുവെന്ന കാരണം പറഞ്ഞാണ് സ്വകാര്യ ബസുകൾ ടിക്കറ് നിരക്ക് മൂന്നിരട്ടി വരെയായി ഉയർത്തുന്നത്.
കേരള കർണാടക ആർടിസികൾ 30 ശതമാനം വരെയാണ് അധിക നിരക്ക് ഈടാക്കുന്നത്.