Read Time:57 Second
വയനാട്ടിൽ നിന്നും പിടികൂടിയ നരഭോജി കടുവയെ തൃശൂർ സുവോളജിക്കൽ പാർക്കിൽ എത്തിച്ചു.
കടുവയ്ക്ക് പ്രത്യേക ഐസൊലേഷൻ സൗകര്യം ഉൾപ്പെടെ സുവോളജിക്കൽ പാർക്കിൽ ഒരുക്കിയിട്ടുണ്ട്.
വനംവകുപ്പിന്റെ പ്രത്യേകം സജ്ജീകരിച്ച വാഹനത്തിലാണ് കടുവയെ പുത്തൂരിലേക്ക് എത്തിച്ചത്.
മുഖത്ത് പരുക്കുള്ളതിനാൽ ആദ്യം ചികിത്സ നൽകിയതിനു ശേഷം 8.20 ഓടെയാണ് ഐസൊലേഷൻ കെയ്ജിലേക്ക് മാറ്റിയത്.
ഡി എഫ് ഒയും ആർ ആർ ടി അംഗങ്ങളും സംഘത്തിലുണ്ട്.
കടുവയ്ക്ക് വിദഗ്ധ ചികിത്സയും പരിചരണവും ഉറപ്പാക്കുമെന്ന് സുവോളജിക്കൽ പാർക്ക് ഡയറക്ടർ ആർ. കീർത്തി അറിയിച്ചു.