Read Time:54 Second
ബെംഗളൂരു : അഞ്ചു ലക്ഷം രൂപയുടെ ലഹരിമരുന്നുമായി രണ്ടു മലയാളികളെ ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ചിന്റെ (സി.സി.ബി.) ആന്റി നർക്കോട്ടിക്സ് വിങ് അറസ്റ്റുചെയ്തു.
എഡ്‌വിൻ ജോയ് (22), മിഷൽ മുബാറക് (21) എന്നിവരാണ് അറസ്റ്റിലായത്.
ബെംഗളൂരുവിലെ കോളേജിൽ പഠനത്തിനെത്തിയ ഇരുവരും പാതിവഴിയിൽ പഠനം നിർത്തിയതാണെന്ന് പോലീസ് പറഞ്ഞു.
ഹിമാചൽപ്രദേശിലെ നസോഗി ടൗണിൽനിന്നാണ് ഇവർ ലഹരിമരുന്നെത്തിച്ചത്.
തീവണ്ടി മാർഗം ബെംഗളൂരുവിലെത്തിച്ച ലഹരിമരുന്ന് റെയിൽവേ സ്റ്റേഷനു സമീപം വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.