സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായ മെട്രോ നഗരങ്ങളിൽ ഒന്നാം സ്ഥാനത്ത് ചെന്നൈ

0 0
Read Time:2 Minute, 55 Second

ചെന്നൈ: ആറ് മെട്രോ നഗരങ്ങളിൽ സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായത് ചെന്നൈയെന്ന് റിപ്പോർട്ടുകൾ.

നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻസിആർബി) 2022 റിപ്പോർട്ട് കാണിക്കുന്നത് ആക്രമണം, ലൈംഗിക പീഡനം, തട്ടിക്കൊണ്ടുപോകൽ, സ്ത്രീധന പീഡനം, ബലാത്സംഗം, വേട്ടയാടൽ എന്നിവ ഉൾപ്പെട സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളിൽ 736 കേസുകൾ മാത്രമാണ് കഴിഞ്ഞ വർഷം ചെന്നൈയിൽ രജിസ്റ്റർ ചെയ്തത്, 2021 ൽ ഇത് 874 ആയിരുന്നു എന്നതും ശ്രദ്ധേയമാണ്.

അതേസമയം മുംബൈയിലും ബെംഗളൂരുവിലും മൂവായിരത്തിലധികം കേസുകൾ വീതം രജിസ്റ്റർ ചെയ്തപ്പോൾ 14,158 കേസുകളുമായി ഡൽഹിയാണ് പട്ടികയിൽ മുന്നിൽ.

സജീവവുമായ പോലീസിംഗ്, സിസിടിവി ക്യാമറകൾ, സെൻസിറ്റീവ് സ്ഥലങ്ങളിൽ പ്രത്യേകിച്ച് വാണിജ്യ കേന്ദ്രങ്ങൾ, സ്കൂളുകൾക്കും കോളേജുകൾക്കും സമീപം പിങ്ക് പട്രോളിംഗ് വിന്യാസം, എന്നിവയാണ് മറ്റ് മെട്രോ നഗരങ്ങളെ അപേക്ഷിച്ച് കേസുകളുടെ എണ്ണം കുറയുന്നതിന് കാരണമായി ചെന്നൈയെ കണക്കാക്കുന്നത്.

എന്നാൽ ഫയൽ ചെയ്ത കേസുകളുടെ വിധിയിൽ സന്തോഷിക്കത്തക്ക ഒന്നുമല്ല കാരണം 1,878 കേസുകളാണ് വർഷങ്ങളായി ചെന്നൈയിൽ കെട്ടിക്കിടക്കുന്നത്.

2022-ൽ ആകെ 59 കേസുകളിലാണ് പ്രതികൾ ശിക്ഷിക്കപ്പെട്ടത്. എന്നാൽ ദുർബലമായ കുറ്റപത്രം, ദൃക്‌സാക്ഷികളുടെ കൂറുമാറൽ, തെളിവുകളുടെ അഭാവം എന്നിവ കാരണം 109 കേസുകളിലായി പ്രതികളെ വെറുതെവിട്ടു.

അതേസമയം 165.8 കോടി രൂപ ചെലവിൽ നിർഭയ ഫണ്ടിന് കീഴിൽ ഏതാനും സുരക്ഷിത നഗര പദ്ധതികളുമായി ചെന്നൈ പോലീസ് സജീവമാണ്.

ദുരിതത്തിലായ സ്ത്രീകളെ രക്ഷിക്കാൻ സഹായിച്ച പിങ്ക് പട്രോളിംഗ്, 1,750 സ്ഥലങ്ങളിൽ 5,250 ക്യാമറകൾ, മൊബൈൽ ഡാറ്റ എക്‌സ്‌ട്രാക്‌ഷൻ, സോഷ്യൽ മീഡിയ അനാലിസിസ് ടൂളുകൾ, ക്രൈം സോണുകളുടെ ജിഐഎസ് മാപ്പിംഗ് എന്നിവയ്‌ക്ക് സഹായിക്കുന്ന സൈബർ ഫോറൻസിക് ലബോറട്ടറി എന്നിവ സ്ത്രീ സുരക്ഷയിൽ പ്രധാന പങ്ക് വഹിച്ചട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Comment