ബെംഗളൂരു : നഗരത്തിൽ പുതുവത്സര ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ പോലീസ് പുറത്തിറക്കി.
ബി.ബി.എം.പി ഉദ്യോഗസ്ഥരടക്കം പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. പ്രധാന വേദികളായ ബ്രിഗേഡ് റോഡിലും എം.ജി റോഡിലും സുരക്ഷാ ഉറപ്പാക്കുന്നതിന് ഭാഗമായി 200 സി സി ടി വി ക്യാമറകൾ കൂടി സ്ഥാപിക്കും.
ഇവിടങ്ങളിലേക്ക് 31 ന് രാത്രി 8 നു ശേഷം ഗതാഗതം അനുവദിക്കില്ല. സ്ത്രീ സുരക്ഷ ഉറപ്പുക്കണിന്റെ ഭാഗമായി കൂടുതൽ വനിതാ പോലീസ് ഉദ്യൊഹുസ്തരെ നിയമിക്കും .
31 ന് രാത്രി പത്തുമണിയോടെ നാഗരത്തിലെ പ്രധാന മേല്പാലങ്ങൾ അടക്കുമെന്നും പോലീസ് വ്യക്തമാക്കി.
അതേസമയം തിരക്ക് ഒഴുവാക്കുന്നതിനായി ബി.എം.ടി സി അധിക സർവീസുകൾ നടത്തും. നമ്മ മെട്രോ രാത്രി ഒന്നുവരെ സർവീസ് നടത്താനും തീരുമാനമായി.
മാർഗ നിർദേശങ്ങൾ
പുതുവത്സരാഘോഷ പരിപാടികൾ നിർബന്ധമായി രാത്രി ഒന്നിന് അവസാനിപ്പിക്കണം. ബാറുകളും പബ്ബ്കളും ഉൾപ്പെടെ സർവീസ് നിർത്തും
പോലീസ് അനുമതിയോടുകൂടി മാത്രമേ ആഘോഷ പരിപാടികൾ സംഘടിപ്പിക്കാൻ ആകുകയുള്ളു
പരിപാടികളിൽ ഉച്ചഭാഷണിയും പടക്കവും ഉപയോഗിക്കാൻ ആവുന്നതല്ല