Read Time:1 Minute, 22 Second
ബെംഗളൂരു : സ്വർണവ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച അഞ്ച് പ്രതികളെ ഹാവേരി ജില്ലയിലെ റാട്ടിഹള്ളി പോലീസ് അറസ്റ്റ് ചെയ്തു.
രാജു പവാർ, ശോഭിത പുണ്ഡലികരാവു, ബംഗളുരുവിലെ മഞ്ജുനാഥ, ജെയിംസ്, ദുനിയേൽ, കെആർ പുരയിലെ പ്രസന്ന എന്നിവരാണ് അറസ്റ്റിലായത്.
ഗർവിത രാജ്പുരോഹിത് എന്ന 21 കാരിയായ സ്വർണവ്യാപാരിയെ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചിരുന്നു.
രട്ടിഹള്ളിയിലെ തരൽബാലു നഗർ ഒന്നാം ക്രോസിന് സമീപമാണ് സംഭവം.
കുറ്റകൃത്യത്തിന് ഉപയോഗിച്ച കാർ ഉൾപ്പെടെ സംഘത്തിൽനിന്നും ഒരു ലക്ഷത്തി 75,000 രൂപ പിടിച്ചെടുത്തു.
രട്ടിഹള്ളി പിഎസ്ഐ ജഗദീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഡിസംബർ 10ന് പ്രതികൾ കാറിൽ വന്ന് ഗർവിതയെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെടാനാണ് പദ്ധതിയിട്ടത്. സംഭവത്തിൽ രട്ടിഹള്ളി പൊലീസ് സ്റ്റേഷനിൽ കേസെടുത്തു