അമൃത സുരേഷുമായുള്ള വിവാഹ ബന്ധം തകർന്നതിനെക്കുറിച്ച് ആദ്യമായി തുറന്ന് പറഞ്ഞ് നടൻ ബാല.
തനിക്കൊരു മകളാണെന്നും, അവളുടെ ഭാവി ഓർത്തു മാത്രമാണ് തന്റെ വിവാഹജീവിതത്തിൽ സംഭവിച്ച മുഴുവൻ കാര്യങ്ങൾ പുറത്തുപറയാത്തതെന്നും നടൻ ബാല പറഞ്ഞു.
മകന്റെ പിതാവായിരുന്നെങ്കിൽ, എല്ലാം തെളിവ് സഹിതം പറഞ്ഞേനെ എന്നും ബാല വെളിപ്പെടുത്തി.
പിറന്നാളിനോടനുബന്ധിച്ച് മാധ്യമങ്ങളുമായുള്ള സംവാദത്തിൽ സംസാരിക്കുകയായിരുന്നു നടൻ.
വിവാഹബന്ധം വേർപെടുത്താനുള്ള കാരണം എന്തെന്ന ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനായിരുന്നു ബാലയുടെ ഞെട്ടിക്കുന്ന മറുപടി.
‘‘ഞാൻ അല്പം വിഷമത്തിലാണ്. മകളെ ഇന്നെങ്കിലുംവീഡിയോ കോളിൽ കാണണമെന്ന് ആഗ്രഹിച്ചിരുന്നു.
ദേഷ്യമുള്ളപ്പോഴോ സങ്കടമുള്ളപ്പോഴോ ഒരു വാർത്തയും സംസാരിക്കാൻ പാടില്ല.
എന്നാലും ഞാൻ പറയുന്നു. കാണാൻ പാടില്ലാത്ത കാഴ്ച കണ്ടുകൊണ്ടിരുന്നു.
സ്വന്തം കണ്ണുകൊണ്ട് കാണുക മാത്രമല്ല, അങ്ങനെയൊക്കെ ഉണ്ടോ എന്നു ഓർത്ത് ഞെട്ടിപ്പോയി.
കുടുംബം, കുട്ടികൾ എന്നതെല്ലാം വളരെ പ്രാധാന്യത്തോടെയാണ് കണ്ടിരുന്നത്.
അതായിരുന്നു ജീവിതത്തിൽ പ്രധാനമെന്നാണ് കരുതിയിരുന്നത്.
ആ കാഴ്ച കണ്ട ശേഷം പിന്നെ ഒന്നുമില്ല. ഞാൻ തളർന്ന് പോയി.
എത്ര വലിയ ബലശാലിയാണെങ്കിലും ഒരു സെക്കന്‍ഡിൽ എല്ലാം തകർന്നെന്ന് അറിഞ്ഞപ്പോൾ ഞാൻ ഫ്രീസായി.
ഇല്ലെങ്കിൽ ആ മൂന്ന് പേര് രക്ഷപ്പെടില്ലായിരുന്നു. രണ്ട് പേരല്ല, മൂന്ന് പേര്.
ദൈവം തീർച്ചയായിട്ടും കൊടുക്കും. മകനായിരുന്നെങ്കിൽ ഞാൻ ഇതൊക്കെ തുറന്ന് പറഞ്ഞേനെ.
എന്നാൽ മകളായത് കൊണ്ടാണ് ഞാൻ പറയാത്തത്. ചിത്രം അടക്കം ഇല്ലെങ്കിൽ പോസ്റ്റ് ചെയ്തേനെ.
മകളുടെ വിവാഹ സമയത്ത് ഇതൊന്നും ബാധിക്കരുത്. അതുകൊണ്ടാണ് പറയാത്തത്. അവളുടെ മുമ്പിൽ ഞാൻ നടനല്ല, സാധാരണ ഒരു അച്ഛനാണ്.
പിറന്നാളിന് മകള്‍ വിളിച്ചില്ല. വിശേഷ ദിവസങ്ങളിലെങ്കിലും സ്വന്തം ചെയ്ത തെറ്റ് തിരിച്ചറിഞ്ഞ ശേഷം അച്ഛനേയും മകളേയും പിരിക്കേണ്ടേ എന്ന് വിചാരിക്കണമായിരുന്നു. അതാണ് വളർച്ച എന്നു പറയുന്നത്. കുറഞ്ഞത് ഫോണിൽ.
ജീവിതത്തിൽ എന്താണ് നടക്കാൻ പോകുന്നതെന്ന് നമ്മുക്ക് അറിയില്ലല്ലോ. മകളെ കാണാൻ ഞാൻ ഭയങ്കരമായി ആഗ്രഹിച്ചു.
ശ്രമിച്ചു. പക്ഷേ സാധിച്ചില്ല. അതിൽ അവർ എന്തോ സന്തോഷം നേടുന്നുണ്ടോ എന്ന് സംശയം. ഫോണിൽ വിളിച്ച് ‘ഹാപ്പി ബർത്ത് ഡേ അപ്പാ’ എന്നു പറഞ്ഞാൽ എന്താണ് ജീവിതത്തില്‍ കുറഞ്ഞുപോകുന്നത്. ദൈവം ഇതെല്ലാം കാണുന്നുണ്ട്.
ക്യാമറയിൽ നല്ലത് പോലെ അഭിനയിച്ചിട്ട് എന്തോ സൈക്കോ തരം പോലെ സന്തോഷം കണ്ടെത്തുന്നുണ്ടോയെന്ന് സംശയിക്കുന്നു.
എന്റെ കമ്പനിയുടെ 50 ശതമാനം ഞാൻ അന്നേ കൊടുത്തതാണ്.
വിവാഹമോചനം കഴിഞ്ഞപ്പോൾ നിയമപരമായി എല്ലാം കൊടുത്തു. എന്റെ കാശ് മാത്രം മതിയോ? ഇതിൽ എന്ത് ന്യായം? എന്റെ ജീവിതം നശിപ്പിച്ച് കഴിഞ്ഞു.
മരണത്തെ കണ്ടാണ് വന്നിരിക്കുന്നത്, അപ്പോഴും കാശ് ചോദിക്കുകയാണ്.
എന്നെ ചൂഷണം ചെയ്യുകയാണ് ഇപ്പോഴും എന്ന് നടൻ പറഞ്ഞു.