ബെംഗളൂരു: മകന്‍ കാമുകിയെയുംകൊണ്ട് ഒളിച്ചോടി വിവാഹംകഴിച്ചതിനെത്തുടര്‍ന്ന് പിതാവിനും മാതാവിനും മര്‍ദനമേറ്റ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ.
ചിക്കബെല്ലാപുര ഗുഡിബണ്ട താലൂക്കിലെ ദപ്പാര്‍ത്തി ഗ്രാമത്തിലാണ് സംഭവം.
കേസില്‍ പെണ്‍കുട്ടിയുടെ പിതാവും മൂന്നു ബന്ധുക്കളുമാണ് അറസ്റ്റിലായത്.
ദപ്പാര്‍ത്തി സ്വദേശിയായ മനോജാണ് വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് കാമുകി അങ്കിതയെ വിവാഹം കഴിച്ചത്.
ഇതിന്റെ വൈരാഗ്യത്തിലാണ് മനോജിന്റെ പിതാവിനെയും മാതാവിനെയും അങ്കിതയുടെ ബന്ധുക്കള്‍ ആക്രമിച്ചത്.
ഞായറാഴ്ചയാണ് കമിതാക്കള്‍ വീടുവിട്ടോടി ഗ്രാമത്തിലെ ക്ഷേത്രത്തില്‍ വിവാഹിതരായത്.
ഈ വിവരമറിഞ്ഞ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആണ്‍കുട്ടിയുടെ വീട്ടിലെത്തി അക്രമം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
വിവാഹം നിങ്ങളുടെ അറിവോടെയാണെന്ന് പറഞ്ഞ് പിതാവിനെയും മാതാവിനെയും ഇരുമ്പുവടിയും തടിക്കഷ്ണങ്ങളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്.