Read Time:1 Minute, 14 Second
ബെംഗളൂരു: കാർ തടഞ്ഞുനിർത്തി 50 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ മലയാളികളടക്കം ആറുപേർ അറസ്റ്റിൽ.
വീരാജ്പേട്ട സ്വദേശികളായ മലതിരികെയിലെ ദിനേശ് കെ. നായർ, ആർജിയിലെ നാഗേഷ്, അറസു നഗറിലെ പി.സി. രമേശ് , ബിട്ടങ്കാല പെഗ്ഗരിക്കാട് പൈസാരിയിലെ എ.കെ. രമേശ് പിക്അപ് ഡ്രൈവർ പ്രശാന്ത്, മലയാളികളായ അരുൺ, ജംഷാബ് എന്നിവരെയാണ് മടിക്കേരിയിലെ ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തത്.
ഈമാസം ഒമ്പതിന് ഹുൻസൂർ-ഗോണിക്കൊപ്പ ഹൈവേയിലെ ദേവർപുരയിൽവെച്ച് മലപ്പുറത്തെ കരാറുകാരൻ ജംഷാദിന്റെ പണം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
ഇവർ ഉപയോഗിച്ച മൂന്നു വാഹനങ്ങളും മൂന്നു ലക്ഷം രൂപയും പോലീസ് പിടിച്ചെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട 10 പേർക്കുവേണ്ടി തിരച്ചിൽ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.