ചെന്നൈ: ചെന്നൈ മെട്രോ റെയിൽ അതിന്റെ രണ്ട് എലവേറ്റഡ് സെക്ഷനുകളിലായി 36 സ്റ്റേഷനുകളിൽ ഹാഫ് ഹൈറ്റ് പ്ലാറ്റ്‌ഫോം സ്ക്രീൻ വാതിലുകൾ സ്ഥാപിക്കാൻ കരാർ നൽകി . എസ്ടി എഞ്ചിനീയറിംഗ് അർബൻ സൊല്യൂഷൻസ് ലിമിറ്റഡിനാണ് കരാർ നൽകിയിരിക്കുന്നത്. 159.97 കോടി രൂപയുടേതാണ് കരാർ.
ഷോളിങ്ങനല്ലൂർ തടാകം മുതൽ സിപ്‌കോട്ട് വരെയു, ഗ്രെയിൻ മാർക്കറ്റ് മുതൽ എൽകോട്ട് വരെയും എന്നിങ്ങനെ രണ്ട് എലവേറ്റഡ് സെക്ഷനുകളാണ് കരാറിൽ ഉൾപ്പെടുന്നത്.
36 എലവേറ്റഡ് സ്റ്റേഷനുകൾക്കായി ഹാഫ് ഹൈറ്റ് പ്ലാറ്റ്‌ഫോം സ്‌ക്രീൻ ഡോറുകൾ സംവിധാനം ഏർപ്പെടുത്തുന്നത് യാത്രക്കാരുടെ സുരക്ഷയും പ്രവർത്തന സുരക്ഷയും വർദ്ധിപ്പിക്കുന്നതിനായാണ്.
സിഎംആർഎൽ ഡയറക്ടർ (സിസ്റ്റംസ് ആൻഡ് ഓപ്പറേഷൻസ്) രാജേഷ് ചതുർവേദി , എസ്ടി എൻജിനീയറിങ് അർബൻ സൊല്യൂഷൻസ് ലിമിറ്റഡ് എസ്ഡി മൊബിലിറ്റി (റെയിൽ ആൻഡ് റോഡ്) വൈസ് പ്രസിഡന്റ്/ഹെഡ് രാമസ്വാമി മുത്തുരാമൻ എന്നിവർ കരാറിൽ ഒപ്പുവച്ചു.