Read Time:54 Second
ചെന്നൈ: തൂത്തുക്കുടിയിൽ ഉണ്ടായ പ്രളയത്തിൽ വീട്ടിലേക്ക് വെള്ളം കയറിയതോടെ അച്ഛനും മകളും മുങ്ങിമരിച്ചു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തെക്കൻ ജില്ലകളിൽ പെയ്യുന്ന കനത്ത മഴയെ തുടർന്നാണ് നഗരത്തിൽ വെള്ളപ്പൊക്കമുണ്ടായത്. നിലവിൽ പലയിടങ്ങളിലും വെള്ളം ഇറങ്ങുകയും പൊതുജനങ്ങൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങിപോകുകയും ചെയ്തു വരികയാണ്.
അതിനിടയിൽ തൂത്തുക്കുടിയിലെ ആദിപരാശക്തി നഗറിൽ മഴയിലും വെള്ളപ്പൊക്കത്തിലും അച്ഛനും മകളും മരിച്ചത് ആളുകൾക്ക് തീരാനോവായി. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളു.