കൈക്കൂലി കേസ്; എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥൻ അങ്കിത് തിവാരിയുടെ ജാമ്യാപേക്ഷ തള്ളി

0 0
Read Time:4 Minute, 43 Second

മധുര : സ്വത്ത് സമ്പാദനക്കേസിൽ നടപടിയെടുക്കാതിരിക്കാൻ സർക്കാർ ഡോക്ടർരെ ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങിയ കേസിൽ അറസ്റ്റിലായ  എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥൻ അങ്കിത് തിവാരിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി .

ഡിണ്ടിഗൽ സർക്കാർ ഡോക്ടർ സുരേഷ് ബാബുവിന്റെ പക്കൽ നിന്നും 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ അറസ്റ്റിലായി ജയിലിലായ മധുര എൻഫോഴ്‌സ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് സോണൽ സബ് ഓഫീസർ അങ്കിത് തിവാരി ജാമ്യം തേടി ഹൈക്കോടതിയിൽൽ ഹർജി നൽകിയിരുന്നു.

അങ്കിത് തിവാരിയെ ശരിയായ തെളിവുകളോടെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. എൻഫോഴ്‌സ്‌മെന്റ് വകുപ്പിലെ നിരവധി ഉന്നത ഉദ്യോഗസ്ഥർ ഈ കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. അങ്കിത് തിവാരിയെ കൂടുതൽ ചോദ്യം ചെയ്‌താൽ മാത്രമേ കൈക്കൂലി വിഷയത്തിൽ കൂടുതൽ നടപടികളിലേക്ക് പോകാൻ സാധിക്കുവെന്നും ഈ ഹർജിയിൽ ഇന്നലെ ജസ്‌റ്റിസ് ശിവാഞ്ജനം മുമ്പാകെ വാദം കേട്ടപ്പോൾ തമിഴ്‌നാട് സർക്കാർ ചീഫ് ക്രിമിനൽ അഭിഭാഷകൻ അസാൻ മുഹമ്മദ് ജിന്ന വാദിച്ചു,

അങ്കിത് തിവാരിയുടെ ലാപ്‌ടോപ്പിൽ നിന്ന് ഒരു പ്രധാന രേഖ കാണുന്നില്ല. അതിൽ തമിഴ്നാട്ടിൽ കൈക്കൂലിക്കേസുകളിൽ ഉൾപ്പെട്ട 75 പേരെയാണ് അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് അന്വേഷിക്കേണ്ടതുണ്ട്. കേസുകൾ കെട്ടിക്കിടക്കുന്ന പലരെയും പ്രതി ബ്ലാക്ക് മെയിൽ ചെയ്തിട്ടുണ്ടെന്ന് അങ്കിത് തിവാരി തന്നെ പറഞ്ഞിട്ടുണ്ട്. ദിണ്ടിഗൽ സർക്കാർ ഡോക്ടർക്കെതിരെ കേസൊന്നുമില്ലെന്ന് വ്യക്തമാക്കി അങ്കിത് തിവാരി റിപ്പോർട്ട നൽകി. എന്നാൽ ഡിണ്ടിഗൽ സർക്കാർ ഡോക്ടർ സുരേഷ് ബാബുവിനും ഭാര്യയ്ക്കുമെതിരെ മധുര സോണൽ ഓഫീസിൽ കേസുണ്ട്.

അങ്കിത് തിവാരിക്ക് ജാമ്യം അനുവദിച്ചാൽ കേസിന്റെ വിചാരണയെ ബാധിക്കും. ഇയാളെ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ. അറസ്റ്റ് ചെയ്യപ്പെടുന്നതുവരെ തിവാരിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് വകുപ്പ് ഒരു നടപടിയും സ്വീകരിച്ചില്ല. അതിനാൽ ഇയാളെ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ എന്നും അദ്ദേഹം വധിച്ചു. ഈ കേസിൽ അഴിമതി വിരുദ്ധ വകുപ്പിന് അന്വേഷണത്തിന് പൂർണ അധികാരമുണ്ടെന്നും അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും ഹൈക്കോടതിയുടെ മധുരൈ ബ്രാഞ്ച് നേരത്തെ വിധിച്ചിട്ടുണ്ട്. അതിനാൽ ജാമ്യം അനുവദിക്കരുത്. ഹർജി റദ്ദാക്കണം-അദ്ദേഹം പറഞ്ഞു.

അങ്കിത് തിവാരിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണ്. ബോധപൂർവം കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്തതാണ് എന്ന് അങ്കിത് തിവാരിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു, ” കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനായ അദ്ദേഹം കേസിന്റെ അന്വേഷണത്തിൽ പൂർണമായും സഹകരിക്കും.  അതുകൊണ്ടുതന്നെ അങ്കിത്തിന്  ജാമ്യം നൽകണം എന്നും അദ്ദേഹം വാദിച്ചു. എന്നാൽ  ഇരുവിഭാഗത്തിന്റെയും വാദങ്ങളെ തുടർന്ന് കേസ് വിധി പറയാനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഇതനുസരിച്ച് ഇന്ന് കേസ് പരിഗണിച്ചപ്പോൾ ജഡ്ജി ശിവജ്ഞാനം അങ്കിത് തിവാരിയുടെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Comment