ആന്ധ്രയിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്ത്; ചെന്നൈയിൽ മലയാളിയടക്കം 3 പേർ പിടിയിൽ

0 0
Read Time:1 Minute, 36 Second

ചെന്നൈ: വെല്ലൂർ ജില്ലയിലെ കാട്പാടി റെയിൽവേ സ്റ്റേഷന്റെ ബസ് സ്റ്റാൻഡിന് സമീപം കഞ്ചാവ് കടത്ത് സംഘത്തെ ഇന്നലെ പിടികൂടി.
വെള്ള പോളിത്തീൻ ബാഗുമായി സംശയാസ്പദമായി രീതിയിൽ നിന്നിരുന്ന 3 പേരെ പോലീസ് പിടികൂടുകയായിരുന്നു. തുടർന്ന് ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗുകൾ പരിശോധിച്ചപ്പോൾ 14 കിലോഗ്രാം തൂക്കമുള്ള 6 കെട്ട് കഞ്ചാവും കണ്ടെത്തി.

ഇതേത്തുടർന്ന് ഇവരെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയപ്പോൾ കൊല്ലം സ്വദേശികളായ റഹീം (46), ഉദയകുമാർ (40), പട്ടാൻ ജില്ലയിലെ കരിയം സിക്‌ദർ സ്വദേശി ജയകുമാർ (41) എന്നിവരാ ണ് അറസ്റ്റിലായത്

ആന്ധ്രാപ്രദേശിൽ നിന്ന് ട്രെയിൻ മാർഗം കേരളത്തിലേക്ക് കഞ്ചാവ് കണ്ടത്തുകയായിരുന്നെന്നും ചോദ്യം ചെയ്യലിൽ പോലീസ് കണ്ടെത്തി. തുടർന്ന് മൂവരെയും അറസ്റ്റ് ചെയ്തു. ആരാണ് ഇവർക്ക് ആന്ധ്രയിൽ കഞ്ചാവ് എത്തിക്കുന്നത്?, തമിഴ്നാട്ടിലേക്കും കഞ്ചാവ് എത്തിക്കുന്നുണ്ടോ? എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്കും പോലീസ് ഊർജിതമായ അന്വേഷണം നടത്തിവരികയാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Comment