Read Time:1 Minute, 5 Second
ബെംഗളൂരു: പിജികളിൽനിന്നും മൊബൈലും ലാപ്ടോപ്പും മോഷ്ടിക്കുന്ന മൂന്നഗ സംഘം അറസ്റ്റിൽ. പ്രഭു, യുവരാജ്, സെൽവരാജു എന്നിവരാണ് അറസ്റ്റിലായത്.
50 ലാപ്ടോപ്പുകളും 7 മൊബൈൽ ഫോണുകളും ഇവരിൽനിന്നും യശ്വന്തപുര പോലീസ് കണ്ടെടുത്തു.
കഴിഞ്ഞ രണ്ടു വർഷമായി നഗരത്തിലെ പിജികളിൽ മോഷണം നടത്തിയിരുന്ന സംഘമാണ് പിടിയിലായതെന്നു സിറ്റി പോലീസ് കമ്മിഷനർ ബി. ദയനന്ദ പറഞ്ഞു.
ഇതിനായി വിദ്യാർത്ഥികളായി ചമഞ്ഞു ഇവർ പിജികളിൽ മുറിയെടുക്കുകയാണ് ചെയ്തിരുന്നത്. നഗരവ്യാപകമായി ഇവർക്കെതിരെ 25 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും അയൽ സംസ്ഥാനങ്ങളിൽ എത്തിച്ചാണ് ഇവർ വിറ്റഴിച്ചതെന്നും അദ്ദേഹം പറഞ്ഞു.