Read Time:1 Minute, 13 Second
ബെംഗളൂരു: ചിക്കോടിയിൽ കർണാടക, മഹാരാഷ്ട്ര സർക്കാർ ബസുകൾക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ.
ഇവരെ അറസ്റ്റ് ചെയ്തതായി എസ്പി ഭീമ ശങ്കർ ഗുലേദ വെള്ളിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു..
ബെനകനഹോളി ഗ്രാമത്തിലെ പരശുരാമ നായക, ബസവരാജ സിന്ധേ എന്നിവരാണ് അറസ്റ്റിലായ പ്രതികൾ.
ഇവർ രണ്ടുപേരും മദ്യപിച്ചാണ് കൃത്യം നടത്തിയതെന്ന് പോലീസ് പറയുന്നു.
സംഭവത്തിൽ ഒരു യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു.
ബെലഗാവി ജില്ലയിലെ ഹുക്കേരി താലൂക്കിലെ (ഹത്തരാകി NH4) ബെനകനഹോളി ഗ്രാമത്തിന് സമീപം ഹുക്കേരി – ബെൽഗാം നോൺ സ്റ്റോപ്പ് ബസിന് നേരെ ഒരു അക്രമി കല്ലെറിഞ്ഞത്.
ഇതേത്തുടർന്ന് ബസിന്റെ ഇടതുവശത്തെ ചില്ല് പൊട്ടി കാമത്യാട്ടി ഗ്രാമത്തിലെ യാത്രക്കാരനായ രമേഷ് ചിവട്ടെക്ക് പരിക്കേറ്റു.