ഡൽഹി : കേന്ദ്രസർക്കാർ ഇതുവരെ ഒരു സംസ്ഥാനത്തെയും വെള്ളപ്പൊക്കത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ .
തെക്കൻ ജില്ലയിലെ മഴ, വെള്ളപ്പൊക്ക നാശനഷ്ടങ്ങൾ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് ഡൽഹിയിൽ മാധ്യമ പ്രവർത്തകരെ കണ്ടു സംസാരിച്ചു .
മഴയിലും വെള്ളപ്പൊക്കത്തിലും ഉത്തരാഖണ്ഡ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിട്ടില്ല.
അതിനാൽ തമിഴ്നാട് പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലന്നും മാധ്യമങ്ങളെ കണ്ടു സംസാരിക്കവെ നിർമല സീതാരാമൻ പറഞ്ഞു.
എന്നാൽ, സംസ്ഥാനതലത്തിൽ എടുത്ത് സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കണമെങ്കിൽ കേന്ദ്രസർക്കാർ നടപടി ക്രമങ്ങളിൽ സഹായിക്കുമെന്നും കേന്ദ്ര സർക്കാരിന്റെ ശുപാർശയിൽ സംസ്ഥാന സർക്കാരിന് ‘സംസ്ഥാന ദുരന്തമാക്കി പ്രഖ്യാപിക്കാമെന്നും നിർമല സീതാരാമൻ വ്യക്തമാക്കി.
കേന്ദ്ര ധനകാര്യ കമ്മിഷന്റെ ശിപാർശ ലഭിച്ചശേഷം സംസ്ഥാന സർക്കാർ ദുരന്തം പ്രഖ്യാപിച്ചാൽ സംസ്ഥാന സർക്കാരിന്റെ 10 ശതമാനം ദുരന്തനിവാരണ ഫണ്ട് വിനിയോഗിക്കാം.
വെള്ളപ്പൊക്ക ദുരിതാശ്വാസമായി തമിഴ്നാട് സർക്കാർ 6000 രൂപ നൽകിയതിനെക്കുറിച്ച് ഒന്നും പറയാനാകില്ല.
അതാണ് തമിഴ്നാട് സർക്കാരിന്റെ ഇഷ്ടം. എന്നാൽ നൽകിയ പണം ആളുകളുടെ ബാങ്ക് അക്കൗണ്ടിൽ നൽകാമായിരുന്നു.
എന്തിനാണ് സർക്കാർ പണം കൈകളിൽ നൽകേണ്ടത്? പണമായി നൽകിയാൽ ആർക്കാണ് നൽകിയതെന്ന് കണക്കാക്കാനാവില്ല.
പണത്തിന് പകരം ബാങ്കിൽ അടച്ചാൽ സുതാര്യത ഉണ്ടാകുമായിരുന്നുവെന്നും നിർമല സീതാരാമൻ പറഞ്ഞു.
കൂടാതെ, “ചെന്നൈ കാലാവസ്ഥാ കേന്ദ്രം ഡിസംബർ 12 ന് തന്നെ തെക്കൻ ജില്ലയിൽ മഴയെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയിട്ടുണ്ട്.
അത്യാധുനിക സജ്ജീകരണങ്ങളുള്ള ഒരു കേന്ദ്രമാണ് ചെന്നൈ കാലാവസ്ഥാ കേന്ദ്രം. ആ കേന്ദ്രത്തിൽ നിന്ന് തെക്കൻ ജില്ലയിൽ വെള്ളപ്പൊക്കത്തിന് അഞ്ച് ദിവസം മുമ്പ് സംസ്ഥാന സർക്കാരിന് വിവരങ്ങൾ നൽകിയിരുന്നു.
അതിനാൽ, മുന്നറിയിപ്പ് വിവരങ്ങളൊന്നും നൽകാത്തത് തെറ്റാണ് എന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു,
“മഴയിൽ നിന്ന് ആളുകളെ രക്ഷിക്കാൻ തമിഴ്നാട് അധികൃതർ വേഗത്തിൽ പ്രവർത്തിച്ചില്ലന്നും നിർമല സീതാരാമൻ പറഞ്ഞു