ചെന്നൈ: ഷോളിങ്ങനല്ലൂരിനടുത്തുള്ള സ്‌കൂളിൽ നിന്ന് പതിനൊന്നാം ക്ലാസുകാരനുമായി കോയമ്പത്തൂരിലേക്ക് ഒളിച്ചോടിയ 32 കാരിയായ അധ്യാപികയ്‌ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു.
ഇരുവരെയും ചെന്നൈയിൽ തിരികെ എത്തിച്ച് അന്വേഷണം നടത്തിവരികയാണ്.
ഷോളിങ്ങനല്ലൂരിലെ സ്വകാര്യ സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയാണ് വിദ്യാർത്ഥിയുടെ കൂടെ ഒളിച്ചോടിയതെന്ന് പോലീസ് പറഞ്ഞു.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് അധ്യാപിക ഭർത്താവുമായി വേർപിരിഞ്ഞു. തുടർന്ന് അടുത്തിടെ അധ്യാപികയുടെ സ്കൂളിലെ 17 വയസ്സുള്ള ആൺകുട്ടിയുമായി സൗഹൃദത്തിലായി.
ചൊവ്വാഴ്ച കുട്ടി സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് വരാത്തതിനെ തുടർന്ന് രക്ഷിതാക്കൾ അദ്ധ്യാപകരോട് അന്വേഷിച്ചപ്പോഴാണ് കുട്ടി അന്ന് സ്കൂളിൽ ഇല്ലായിരുന്നുവെന്ന് അറിഞ്ഞത്.
ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ താലമ്പൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ചൊവ്വാഴ്ചയും അദ്ധ്യാപികയും ഇല്ലായിരുന്നുവെന്നും ഇരുവരുടെയും മൊബൈൽ ലൊക്കേഷനുകൾ കോയമ്പത്തൂരിലെ കാരമടയിലേക്ക് ട്രാക്ക് ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തി.
തുടർന്ന് ലൊക്കേഷനിലെത്തിയ പോലീസ് ഇരുവരെയും കണ്ടെത്തി. ഒരു ടൂറിനായി കാരമടയിൽ വന്നതാണെന്നാണ് അദ്ധ്യാപിക പറഞ്ഞത്.
അദ്യാപികയ്‌ക്കെതിരെ പോക്‌സോ നിയമപ്രകാരം വനിതാ പോലീസ് സ്‌റ്റേഷനാണ് കേസെടുത്തത്.
തുടർന്ന് ഇരുവരെയും വൈദ്യപരിശോധനയ്ക്ക് അയച്ചതായി പോലീസ് പറഞ്ഞു.