Read Time:1 Minute, 14 Second
ബെംഗളൂരു: ബെംഗളൂരു: ബിബിഎംപി സ്‌കൂളുകളുടെയും പ്രീ-യൂണിവേഴ്‌സിറ്റി കോളേജുകളുടെയും നടത്തിപ്പിനായി വിദ്യാഭ്യാസ വകുപ്പിനെ ചുമതലപ്പെടുത്തിയതായി ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ.
ഈ സ്ഥാപനങ്ങളിലേക്ക് വകുപ്പ് അധ്യാപകരെ വിന്യസിക്കുമ്പോൾ, ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) കെട്ടിടങ്ങൾ പരിപാലിക്കുകയും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യും.
ആൻഡ്രഹള്ളി സ്‌കൂൾ നടന്ന സംഭവത്തിൽ ബംഗളൂരു വികസന മന്ത്രി കൂടിയായ ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ വെള്ളിയാഴ്ച ഉദ്യോഗസ്ഥരുമായി അടിയന്തര യോഗം ചേർന്നു.
ബൃഹത് ബെംഗളൂരു മഹാനഗര പാലികേ (ബിബിഎംപി) പരിധിയിലെ സ്കൂളുകളുടെയും കോളേജുകളുടെയും പ്രവർത്തനങ്ങൾ വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കുമെന്ന് യോഗത്തിന് ശേഷം ശിവകുമാർ അറിയിച്ചു.