Read Time:1 Minute, 22 Second
ബെംഗളൂരു : നഗരത്തിൽ വീണ്ടും പേപ്പട്ടിയുടെ കടിയേറ്റ് നിരവധി പേർക്ക് പരിക്ക്.
കൊപ്പാളിലെ അലവണ്ടിയിൽ പേപ്പട്ടിയുടെ കടിയേറ്റ് കുട്ടികൾ ഉൾപ്പെടെ 25 പേർക്ക് പരിക്കേറ്റു.
വെള്ളിയാഴ്ച രാത്രിയാണ് നായയുടെ ആക്രമണമുണ്ടായത്.
നായയുടെ കടിയേറ്റ എട്ടുപേരെ കൊപ്പാൾ ജില്ലാ ആശുപത്രിയിലും മറ്റുള്ളവരെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും പ്രവേശിപ്പിച്ചു.
ഗ്രാമത്തിലെ ചന്തയിലെത്തിയാണ് പേപ്പട്ടി ആക്രമണം നടത്തിയത്.
ഈ സമയം ഒട്ടേറെയാളുകൾ ചന്തയിലുണ്ടായിരുന്നു.
കുട്ടികളെയുൾപ്പെടെ കടിക്കാൻ തുടങ്ങിയതോടെ ഏറെനേരത്തേ പ്രയത്നത്തിനൊടുവിൽ നായയെ നാട്ടുകാർ പിടികൂടി തല്ലിക്കൊല്ലുകയായിരുന്നു.
അതേസമയം പ്രദേശത്തെ മറ്റ് തെരുവുനായകളെ നിരീക്ഷിച്ചുവരുകയാണ്.
ഏതെങ്കിലും തരത്തിലുള്ള പേവിഷബാധലക്ഷണങ്ങൾ കണ്ടെത്തിയാൽ ഇവയേയും പിടികൂടാനാണ് അധികൃതരുടെ തീരുമാനം.