Read Time:1 Minute, 20 Second
നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിൽ ഉടൽ ഒടിടി യിലേക്ക്
2022 മെയ് 20 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്.
മൗത്ത് പബ്ലിസിറ്റി കൊണ്ട് മാത്രം തിയറ്ററില്‍ പ്രേക്ഷകര്‍ എത്തിയ ചിത്രമാണെങ്കിലും ചിത്രം കാണാത്ത വലിയൊരു വിഭാഗം സിനിമാപ്രേമികള്‍ ഉണ്ട്.
അതിനാല്‍ തന്നെ ഒടിടിയില്‍ ചിത്രം എന്നെത്തുമെന്ന അന്വേഷണം സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പുകളില്‍ സ്ഥിരമായി എത്തുന്നുമുണ്ടായിരുന്നു.
ഒന്നര വര്‍ഷം നീണ്ട അന്വേഷണങ്ങള്‍ക്കിപ്പുറം ആ ചോദ്യത്തിനുള്ള ഉത്തരം എത്തിയിരിക്കുകയാണ്.
സൈന പ്ലേയിലൂടെയാണ് ഉടലിന്‍റെ ഒടിടി റിലീസ്.
എന്നാല്‍ കമിംഗ് സൂണ്‍ എന്നല്ലാതെ ഒടിടി റിലീസ് തീയതി അവര്‍ പ്രഖ്യാപിച്ചിട്ടില്ല.
ദുര്‍ഗ കൃഷ്ണയുടെയും ഇന്ദ്രന്‍സിന്‍റെയും മികച്ച പ്രകടനത്തിന്‍റെ പേരിലും കൈയടി നേടിയ ചിത്രമായിരുന്നു ഉടല്‍.