കടലിൽ നിർത്തിയിട്ടിരുന്ന ബാർജിന് തീപിടിച്ചു

0 0
Read Time:1 Minute, 43 Second

ചെന്നൈ: പാമ്പൻ തെക്കൻ കടലിൽ നിർത്തിയിട്ടിരുന്ന ബാർജിന് തീപിടിച്ചു. കോളിൻസിന്റെ 90 ലക്ഷം രൂപ വിലമതിക്കുന്ന ബോട്ടാണ് ഇന്ന് പുലർച്ചെ തീപിടിച്ച് നശിച്ചത്.

ബോട്ടുടമ ഇക്കാര്യം മറൈൻ പോലീസിനെ അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി ബോട്ടിന് ആരെങ്കിലും തീയിട്ടതാണോ അതോ വൈദ്യുത ചോർച്ചയുണ്ടായിട്ടാണോ തീ പടർന്നതെന്നാണ് ആദ്യം അന്വേഷിച്ചത്.

ബാറ്ററിയിലുണ്ടായ വൈദ്യുതി ചോർച്ചയാണ് ബോട്ടിന് തീപിടിച്ചതെന്ന് പോലീസ് ആദ്യഘട്ട അന്വേഷണത്തിൽ കണ്ടെത്തി.

കാറ്റിന്റെ വേഗവും പുലർച്ചെയുണ്ടായ അപകടവും കാരണം തീ പെട്ടെന്ന് നിയന്ത്രിക്കാനായില്ലെന്നും പോലീസ് വ്യക്തമാക്കി.

കഴിഞ്ഞ ഒരാഴ്ചയായി തീരത്ത് ഇട്ട് ബാർജിന്റെ അറ്റകുറ്റപ്പണികളെല്ലാം നടത്തി  മത്സ്യബന്ധനത്തിന് തയ്യാറാക്കിയതോടെ ഇന്നലെ കടലിലിറക്കുകയായിരുന്നു.

ഈ സാഹചര്യത്തിൽ തീപിടിത്തത്തിൽ തകർന്ന ബോട്ടിന് സർക്കാർ സഹായം നൽകണമെന്ന് ബോട്ടുടമ ആവശ്യപ്പെട്ടിട്ടുണ്ട്. കടലിൽ നിർത്തിയിട്ടിരുന്ന ബാർജിന് പെട്ടെന്ന് തീപിടിച്ചത് പാമ്പൻ തുറമുഖ മേഖലയിൽ ഭീതി പരത്തി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Comment