തമിഴ്‌നാട്ടിലെ സ്‌കൂളുകളിൽ ജാതിവിവേചനം വ്യാപകമെന്ന് സർവേ റിപ്പോർട്ട്

0 0
Read Time:2 Minute, 37 Second

ചെന്നൈ : തമിഴ്‌നാട്ടിലെ സ്കൂളുകളിൽ ജാതിവിവേചനം വ്യാപകമാണെന്ന് സർവേയിലെ കണ്ടെത്തൽ.

ദളിത് വിദ്യാർഥികളെക്കൊണ്ട് ശൗചാലയങ്ങൾ കഴുകിക്കുകയും ഉച്ചഭക്ഷണത്തിന് ജാതിതിരിച്ച് വരിനിർത്തുകയും ചെയ്യുന്നതുമുതൽ ശാരീരികാക്രമണംവരെ നീളുന്നതാണ് വിവേചനം.

അധ്യാപകർ ക്ലാസിൽ പരസ്യമായി ജാതിവിവേചനം പ്രചരിപ്പിക്കുന്ന സ്കൂളുകളുമുണ്ട്.

സി.പി.എമ്മുമായി ബന്ധമുള്ള തമിഴ്‌നാട് അൺടച്ചബിലിറ്റി ഇറാഡിക്കേഷൻ ഫ്രൺഡാണ് (ടി.എൻ.യു.ഇ.എഫ്.) സംസ്ഥാനത്തെ 36 ജില്ലകളിൽ നടത്തിയ സർവേയുടെ ഫലം പുറത്തുവിട്ടത്.

സർവേയിൽ പങ്കെടുത്ത 441 സ്കൂളുകളിൽ 156-ലും ഏതെങ്കിലും തരത്തിലുള്ള വിവേചനം നിലനിൽക്കുന്നതായി കണ്ടെത്തി.

ചില സ്കൂളുകളിൽ ഒന്നിലധികം തരത്തിലുള്ള വിവേചനമുണ്ടായിരുന്നു.

തിരുനെൽവേലിയിലെ നാങ്കുനേരിയിലെ സ്കൂളിൽ പഠിക്കുന്ന ദളിത് സഹോദരങ്ങളെ ഇതരജാതിയിൽപ്പെട്ട സഹപാഠികൾ വീട്ടിൽക്കയറി ആക്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സർവേ നടത്തിയത്.

നഗരങ്ങളിലേതിനെക്കാൾ ഗ്രാമങ്ങളിലെ സ്കൂളുകളിലാണ് വിവേചനം കൂടുതൽ. കടലൂർ ജില്ലയിലാണ് ഇത്തരം സംഭവങ്ങൾ കൂടുതൽ കണ്ടെത്തിയത്.

സർവേഫലം മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ജാതിവിവേചനത്തെക്കുറിച്ച് പഠിക്കുന്നതിന് സർക്കാർ നിയോഗിച്ച ജസ്റ്റിസ് ചന്ദ്രു കമ്മിഷനും കൈമാറുമെന്ന് സാമുവൽ രാജ് പറഞ്ഞു.

സംസ്ഥാനസർക്കാർ നടപടിയെടുത്തില്ലെങ്കിൽ ജാതിവിവേചനം കാണിച്ച സ്കൂളുകളുടെയും അധ്യാപകരുടെയും പേരുവിവരം വെളിപ്പെടുത്തും.

തിരുനെൽവേലി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, കുട്ടികളിലും യുവാക്കളിലും ജാതിവിരോധം ചുവടുറപ്പിക്കുതിനെക്കുറിച്ച് പഠിക്കാനാണ് ജസ്റ്റിസ് കെ. ചന്ദ്രുവിനെ ഏകാംഗകമ്മിഷനായി നിയമിച്ചത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Comment