Read Time:1 Minute, 21 Second
ചെന്നൈ : ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ശൈത്യകാലവും തമിഴ്‌നാട്ടിലെയും കേരളത്തിലെയും ക്രിസ്‌മസ്-പുതുവത്സര ആഘോഷങ്ങളും കണക്കിലെടുത്ത് നാമക്കലിലെ മൊത്തവ്യാപാര വിപണിയിൽ തിങ്കളാഴ്ച മുട്ടയുടെ വില 5.80 രൂപയായി ഉയർത്തി. ഏതാനും ദിവസങ്ങൾ കൂടി ഇതേ നിരക്ക് തുടരുമെന്ന് NECC നാമക്കൽ സോണൽ ചെയർമാൻ കെ സിംഗരാജ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ശൈത്യകാലം ആരംഭിച്ചതിന് ശേഷം ഡിസംബർ ആദ്യവാരം മുതൽ NECC നിരക്ക് വർദ്ധിപ്പിക്കാൻ തുടങ്ങിയിരുന്നു. ആഴ്ചയിൽ 5 പൈസ വീതമാണ് വർധിപ്പിച്ചിരുന്നത്. അതനുസരിച്ച് കഴിഞ്ഞ ഞായറാഴ്ച 5:70 രൂപ ആയിരുന്നു വില. എന്നാൽ തിങ്കളാഴ്ച NECC മുട്ടയുടെ മൊത്തവില 5:80 ആക്കി ഉയർത്തുകയായിരുന്നു.
ഡിസംബർ ആദ്യവാരം വരെ 6 രൂപയ്ക്ക് വിറ്റുകൊണ്ടിരുന്ന കോഴിമുട്ട ഇപ്പോൾ 7 രൂപ നിരക്കിലാണ് ചെന്നൈയിൽ ഇപ്പോൾ വിൽപ്പന നടക്കുന്നത്