ചെന്നൈ: നഗരത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ രജിസ്റ്റർ ചെയ്തത് 80,000-ത്തിലധികം കുറ്റകൃത്യങ്ങൾ.
അടുത്തിടെ ചെന്നൈയിൽ വനിതാ ഐടി ജീവനക്കാരിയെ തീകൊളുത്തി കൊന്ന കേസ് ഇവർക്കുമിടയിൽ ഉണ്ടാക്കിയത് വൻ ഞെട്ടലാണ്.
തമിഴ്‌നാട് പോലീസിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 81,441 കുറ്റകൃത്യങ്ങളാണ് തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടന്നട്ടുള്ളത്.
2021 മുതൽ 2023 സെപ്‌റ്റംബർ വരെ തമിഴ്‌നാട്ടിൽ 1,510 ബലാത്സംഗ കേസുകളും 25 ബലാത്സംഗ കൊലപാതക കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്ത്രീകൾക്ക് നേരെ ആസിഡ് എറിഞ്ഞതിന് 24 കേസുകളും തട്ടിക്കൊണ്ടുപോയതിന് 961 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മനുഷ്യക്കടത്തിന് 1,354 കേസുകളും സ്ത്രീധന പീഡനത്തിന് ഇരയായവരുടെ 111 കേസുകളും സ്ത്രീധന പീഡനത്തിന് 205 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
കൂടാതെ, സ്ത്രീകളെ അവരുടെ ഭർത്താവും ബന്ധുക്കളും ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട് 3,037 കേസുകളും ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട 3,948 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
തമിഴ്‌നാട് പോലീസിന്റെ കണക്കുകൾ പ്രകാരം 41,748 സ്ത്രീകളെ കാണാതായ കേസുകളും 27,587 ബലാത്സംഗ കേസുകളും പോക്‌സോ കേസുകളും തമിഴ്‌നാട്ടിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.