കോവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കാൻ ഒരുങ്ങി ചെന്നൈ കോർപ്പറേഷൻ

0 0
Read Time:3 Minute, 5 Second

ചെന്നൈ: കേരളത്തിലെയും മറ്റ് രാജ്യങ്ങളിലെയും നിരവധി ആളുകൾക്ക് വൈറസ് ജെഎൻ.1 ഉപ വകബേധം പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതിനാൽ ആരോഗ്യ കുടുംബക്ഷേമ വകുപ്പും പബ്ലിക് ഹെൽത്ത് ആന്റ് പ്രിവന്റീവ് മെഡിസിൻ ഡയറക്ടറേറ്റും (ടിഎൻഡിപിഎച്ച്പിഎം) ഗ്രേറ്റർ ചെന്നൈ കോർപ്പറേഷനോട് കോവിഡ്-19 ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ നിർദ്ദേശിച്ചു. .

അഡീഷണൽ ചീഫ് സെക്രട്ടറിയും ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ കമ്മീഷണറുമായ ജെ.രാധാകൃഷ്ണൻ പറയുന്നതനുസരിച്ച്, ഇതുവരെ കണ്ടെത്തിയ കേസുകളെല്ലാം സാധാരണ കോവിഡ് കേസുകൾ ആണെന്നും ക്ലസ്റ്ററുകളൊന്നും ഉയർന്നുവന്നിട്ടില്ലെന്നും നഗരത്തിലെ രോഗലക്ഷണ കേസുകൾ തിരിച്ചറിയുന്നതിനായി ഒരു ദിവസം 500 പേരോളം പരിശോധനകൾ നടത്തുന്നുണ്ടെന്നും പറഞ്ഞു.

ഡിസംബർ 1 മുതൽ 24 വരെ 9,969 പ്രത്യേക മെഡിക്കൽ ക്യാമ്പുകൾ നടത്തി 5,64,958 പേർക്ക് അതിന്റെ പ്രയോജനം ലഭിച്ചു. ഇപ്പോൾ മലേറിയ, ഡെങ്കിപ്പനി തുടങ്ങിയ ജലജന്യ രോഗങ്ങളും ഭക്ഷ്യജന്യ രോഗങ്ങളും തടയുന്നതിനാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

52 രാജ്യങ്ങളിലും കേരളത്തിലും കൊവിഡ്-19 ന്റെ ജെഎൻ.1 സബ് വേരിയന്റിന് പോസിറ്റീവ് ആയ ആളുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ, പരിശോധന വർദ്ധിപ്പിക്കാൻ ആരോഗ്യ കുടുംബക്ഷേമ വകുപ്പും പബ്ലിക് ഹെൽത്ത് ആൻഡ് പ്രിവന്റീവ് മെഡിസിൻ ഡയറക്ടറേറ്റും ചെന്നൈ കോർപ്പറേഷനോട് നിർദ്ദേശിച്ചു.

തിരക്ക് ഒഴിവാക്കാനും സാംക്രമികേതര രോഗങ്ങൾക്ക് ചികിത്സയിൽ കഴിയുന്നവരും ഗർഭിണികളും പോലുള്ള രോഗപ്രതിരോധ ശേഷി കുറഞ്ഞ ആളുകൾക്കിടയിൽ പ്രത്യേകം സാമൂഹിക അകലം പാലിക്കാനും കൈകഴുകാനും ആളുകൾക്കിടയിൽ അവബോധം വളർത്തണം.

ഡോ. രാധാകൃഷ്ണൻ പറയുന്നതനുസരിച്ച്, ചെന്നൈ നഗരത്തിൽ, ജിസിസിയുടെ പരിധിയിൽ, ഡിസംബർ 24 വരെ, 66 സജീവ കേസുകൾ റിപ്പോർട് ചെയ്തട്ടുണ്ട്, കോവിഡ് പോസിറ്റീവ് ആയ ആരെയും ഗുരുതരമായ രോഗലക്ഷണങ്ങൾക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല. മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കായി ആളുകളെ പരിശോധിക്കുമ്പോഴാണ് മിക്ക കേസുകളും കണ്ടെത്തിയത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Comment