Read Time:1 Minute, 9 Second
ബെംഗളൂരു: മൈസൂരു ജില്ലയിലെ പിയാപട്ടണ താലൂക്കിൽ ഒരു സ്വകാര്യ സ്കൂൾ അധ്യാപിക യുവാവിന്റെ പീഡനത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്തു. രൂപ (26) ആണ് മരിച്ചത്.
പിരിയപട്ടണം താലൂക്കിലെ നന്ദിപൂർ ഗ്രാമത്തിലെ ഹലയ്യയുടെ മകളാണ്.
റവന്ദൂർ ഗ്രാമത്തിലെ ഒരു സ്വകാര്യ സ്കൂളിൽ അധ്യാപികയായി ജോലി ചെയ്തു വരികയായിരുന്നു അവർ.
ഇതിനിടയിൽ അതേ ഗ്രാമത്തിലെ കാർത്തിക് എന്ന യുവാവ് തന്നെ പ്രണയിക്കണമെന്നും വിവാഹം കഴിക്കണമെന്നും ആവശ്യപ്പെട്ട് ശല്യം ചെയ്യുകയായിരുന്നു.
നേരത്തെ വിവാഹനിശ്ചയം കഴിഞ്ഞിരുന്ന രൂപ മാനസികമായി തകർന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പറയുന്നു.
പിതാവ് ഹലയയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബേട്ടഡപുര പോലീസ് കേസെടുത്തു.