ചെന്നൈ: തൂത്തുക്കുടി, തിരുനെൽവേലി ജില്ലകളിൽ മഴ പെയ്തു അഞ്ചു ദിവസത്തിലേറെയായിട്ടും തൂത്തുക്കുടിയുടെ ഉൾഭാഗങ്ങളായ വെസ്റ്റ് കാമരാജ് നഗർ, ഭാരതി നഗർ, കെവികെ സാമി നഗർ എന്നിവ വെള്ളത്തിനടിയിലാണ്.
മാപ്പിളയൂരണി പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ഈ പ്രദേശങ്ങളിൽ സർക്കാർ ദുരിതാശ്വാസമൊന്നും എത്തിയിട്ടില്ലെന്നും പ്രാദേശിക സന്നദ്ധപ്രവർത്തകർ മാത്രമാണ് അവശ്യസാധനങ്ങൾ എത്തിക്കുന്നതെന്നും നാട്ടുകാർ ആരോപിച്ചു.
പശുക്കൾ, നായ്ക്കൾ, പന്നികൾ, പൂച്ചകൾ, എലികൾ തുടങ്ങിയ മൃഗങ്ങളുടെ ശവശരീരങ്ങൾ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത് വോളന്റിയർമാർ കണ്ടെത്തി. ഇത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യത കൂടതലാണെന്നും വോളന്റിയർമാർ പറഞ്ഞു.
കഴിഞ്ഞ ആറ് ദിവസമായി തങ്ങൾക്ക് വൈദ്യുതി ഇല്ലെന്ന് ഭാരതി നഗർ നിവാസികൾ പറഞ്ഞു. പഞ്ചായത്ത് ഓഫീസർമാരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ആരും വന്നില്ല.
വെള്ളവും ഭക്ഷണവും നൽകാൻ സഹായിക്കാൻ വെള്ളമുള്ള തെരുവുകളിലേക്ക് പ്രാദേശത്തെ ചെറുപ്പക്കാർ മാത്രമേ ഇറങ്ങൂ, എന്നും പ്രദേശവാസികൾ കുറ്റപ്പെടുത്തി.
ഭാരതി നഗറിലും കാമരാജ് നഗറിലും വെള്ളപ്പൊക്കം മൂലം ഡ്രെയിനേജ് വെള്ളവുമായി കലർന്നതായി താമസക്കാർ പറഞ്ഞു.
ചത്ത മൃഗങ്ങളും വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത് കാണാം. “ഇത് ഉടൻ വൃത്തിയാക്കിയില്ലെങ്കിൽ രോഗങ്ങൾ പിടിപെടുമെന്ന് ഭയപ്പെടുന്നതായും പ്രദേശവാസികൾ പറഞ്ഞു.