എന്നൂരിലെ ഫാക്ടറിയിൽ അമോണിയ വാതക ചോർച്ച: 30 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ; പ്രതിഷേധിച്ച് നാട്ടുകാർ

0 0
Read Time:2 Minute, 49 Second

ചെന്നൈ: ചെന്നൈ: ദിവസങ്ങൾക്ക് മുമ്പ് തമിഴ്‌നാടിന്റെ തലസ്ഥാന നഗരിയിൽ വീശിയടിച്ച മൈചൗങ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ എണ്ണ ചോർച്ചയിലും അതിന്റെ ആഘാതത്തിലും എന്നൂർ നിവാസികൾ ഇപ്പോഴും വലയുന്നതിനിടെ പെരിയകുപ്പത്തെ കോറമാണ്ടൽ വളം ഫാക്ടറിയിൽ നിന്ന് അമോണിയ വാതക ചോർച്ച ഉണ്ടായതായി റിപ്പോർട്ട്.

ചെന്നൈ – എന്നൂരിനടുത്ത് പെരിയകുപ്പം ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഫാക്ടറിയിൽ നിന്ന് വാതകം ചോർന്നതിനെ തുടർന്ന് പ്രദേശത്ത് താമസിക്കുന്നവർക്ക് ശ്വാസംമുട്ടലും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായി.

ചിലരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കപ്പലിൽ നിന്ന് ഫാക്ടറിയിലേക്ക് ദ്രാവക അമോണിയ കൊണ്ടുവരുന്ന പൈപ്പിലെ ചോർച്ചയാണ് ഇതിന് കാരണമെന്നാണ് റിപ്പോർട്ട്.

പെരിയകുപ്പത്ത് പ്രവർത്തിക്കുന്ന സ്വകാര്യ വള ഫാക്ടറിയിൽ നിന്നാണ് വാതക ചോർച്ചയുണ്ടായത്.

ചൊവ്വാഴ്‌ച അർധരാത്രി ഫാക്‌ടറിയിലെ അമോണിയ ദ്രാവകം വഹിക്കുന്ന പൈപ്പിൽ ചോർച്ചയുണ്ടായി.

ഇതുമൂലം ഈ ഫാക്ടറിക്ക് സമീപമുള്ള പെരിയകുപ്പം, ചിന്നക്കുപ്പം, നേതാജി നഗർ എന്നീ വില്ലേജുകളിലെ ജനങ്ങൾക്ക് ഛർദിയും കണ്ണിന് ചൊറിച്ചിലും ശ്വാസംമുട്ടലും അനുഭവപ്പെട്ടു.

അതേസമയം ഗ്യാസ് ചോർച്ചയിൽ നിന്ന് രക്ഷപ്പെടാൻ ആളുകൾ ഗ്രാമം തന്നെ വിട്ടു.

തുടർന്ന് ഫാക്ടറിയും പോലീസും ചേർന്ന് നിയന്ത്രണവിധേയമാക്കാൻ നടപടികൾ സ്വീകരിച്ചു. ശേഷം വാതക ചോർച്ച ഉടൻ നിയന്ത്രണവിധേയമാക്കിയതായി പോലീസ് വകുപ്പ് അറിയിച്ചു.

തുടർന്ന് ആളുകൾ താമസസ്ഥലത്തേക്ക് മടങ്ങിത്തുടങ്ങിയതായും റിപ്പോർട്ടുണ്ട്.

അതിനിടെ, സബ് സീ പൈപ്പിൽ അമോണിയ വാതക ചോർച്ച കണ്ടെത്തിയതിനെ തുടർന്ന് എന്നൂരിൽ പ്രതിഷേധം ഉയർന്നു.

അതേസമയം, ഈ നാശത്തിന്റെ കാരണം അധികൃതർ അന്വേഷിക്കണമെന്നും ഇനിമുതൽ ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നും ജനങ്ങൾ ആവശ്യപ്പെട്ടു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Comment