ചെന്നൈ : ചെന്നൈ തണ്ടയാർപേട്ടിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ എണ്ണ ചോർച്ചയെ തുടർന്ന് ഒരാൾ മരിച്ചു. മറ്റു ചിലർക്ക് പരിക്കേറ്റു.
കേന്ദ്ര സർക്കാർ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചെന്നൈയിലെ തണ്ടയാർപേട്ടിലാണ് പ്രവർത്തിക്കുന്നത്.
ഇന്ന് ഈ കമ്പനിയിലെ പൈപ്പുകളിലൊന്നിൽ ഓയിൽ ചോർച്ചയുണ്ടായെന്നും ഇതിനെ തുടർന്നാണ് ബോയിലറിന് തീപിടിച്ച് പൊട്ടിത്തെറിച്ചതെന്നും പറയുന്നു.
അപകടത്തിൽ പെരുമാൾ എന്ന ജീവനക്കാരൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. അപകടത്തിൽ ശരവണനും പന്നീർ സെൽവവും ഉൾപ്പെടെ ചില ജീവനക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലെത്തിച്ചു.
ലൂപ്പ് പോയിന്റ് എന്ന ബോയിലറിലേക്ക് പോകുന്ന പൈപ്പ് ലൈനിലെ എണ്ണ ചോർച്ചയാണ് ബോയിലർ പൊട്ടിത്തെറിക്കാൻ കാരണമെന്ന് ആണ് റിപ്പോർട്ട് .
ബോയിലർ പൊട്ടിത്തെറിച്ചപ്പോൾ അവിടെ ജോലി ചെയ്തിരുന്ന ജീവനക്കാർ നിലവിളിച്ച് പുറത്തേക്ക് ഓടിയെന്നാണ് പ്രാഥമിക റിപ്പോർട്ട്.
സ്‌ഫോടനത്തെ തുടർന്നുണ്ടായ തീ അണയ്ക്കാനുള്ള ശ്രമത്തിലാണ് അഗ്നിശമന സേനാംഗങ്ങൾ. പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് പ്രദേശത്തെ ജനങ്ങൾ കമ്പനിക്ക് മുന്നിൽ തടിച്ചുകൂടി.