Read Time:1 Minute, 4 Second
ബെംഗളൂരു: വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ അധ്യാപകൻ അറസ്റ്റിൽ.
ഗുരുതരമായ കുറ്റം ചുമത്തി സ്‌കൂൾ അധ്യാപകനെ കമാരിപ്പേട്ട് പോലീസ് ആണ് അറസ്റ്റ് ചെയ്തത്.
ഡിസംബർ 23നായിരുന്നു സംഭവം.
കുട്ടികളെ ഉച്ചഭക്ഷണം കഴിക്കാൻ വിട്ടപ്പോൾ ആരും ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം സ്‌കൂൾ മുറിയിൽ വെച്ചാണ് പ്രതിയായ അധ്യാപകൻ 11 വയസ്സുകാരിയെ പീഡിപ്പിച്ചത്.
വിദ്യാർത്ഥിനിയുടെ കൈകളിലും കാലുകളിലും സ്പർശിച്ച് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് രക്ഷിതാക്കളുടെ പരാതി.
ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിരുന്നു.
പ്രതികൾക്കെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്ത പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.