കോയമ്പത്തൂർ – ബെംഗളൂരു വന്ദേഭാരത് 30 മുതൽ സവീസ് ആരംഭിക്കും ; ട്രയൽ റൺ പൂർത്തിയാക്കി

0 0
Read Time:2 Minute, 29 Second

ബെംഗളൂരു : കോയമ്പത്തൂർ – ബെംഗളൂരു വന്ദേഭാരത് തീവണ്ടി 30 മുതൽ സർവീസ് തുടങ്ങും.

ടിക്കറ്റ് നിരക്കുകൾ 29-ന് പ്രഖ്യാപിക്കുമെന്നാണ് വിവരം.

ഹൊസൂർ, ധർമപുരി, സേലം, ഈറോഡ്, തിരുപ്പൂർ എന്നിവിടങ്ങളിൽ വന്ദേഭാരതിന് സ്റ്റോപ്പുകളുണ്ടാകും.

തമിഴ്‌നാടിനേയും കർണാടത്തേയും ബന്ധിപ്പിക്കുന്ന രണ്ടാമത്തെ വന്ദേഭാരതാണിത്.

കോയമ്പത്തൂർ – ബെംഗളൂരു വന്ദേഭാരത് യാഥാർഥ്യമാകുന്നതോടെ ഈ റൂട്ടിലെ സാധാരണ തീവണ്ടിയുടെ സമയത്തെ അപേക്ഷിച്ച് രണ്ടുമുതൽ രണ്ടരമണിക്കൂർ വരെ സമയലാഭമുണ്ടാകുമെന്നാണ് വിലയിരുത്തൽ.

സർവീസിന് മുന്നോടിയായുള്ള ട്രയൽ റൺ ബുധനാഴ്ച പൂർത്തിയാക്കി. രാവിലെ അഞ്ചിന് കോയമ്പത്തൂരിൽനിന്ന് പുറപ്പെട്ട തീവണ്ടി 10.45-ന് ബെംഗളൂരു കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിലെത്തി.

ട്രയൽ റണ്ണിൽ 315 കിലോമീറ്റർ ദൂരം 5.45 മണിക്കൂറുകൊണ്ടാണ് വന്ദേഭാരത് ഓടിയെത്തിയത്.

ബെംഗളൂരുവിൽ നിന്ന് ഉച്ചയ്ക്ക് 1.40-ന് തിരികെ പുറപ്പെട്ട തീവണ്ടി രാത്രി എട്ടിന് കോയമ്പത്തൂരിലെത്തി.

കോയമ്പത്തൂർ – ബെംഗളൂരു, മംഗളൂരു- മഡ്ഗാവ് ഉൾപ്പെടെ രാജ്യത്തെ ആറ് വന്ദേഭാരത് തീവണ്ടികൾ 30-ന് പ്രധാനമന്ത്രിയാണ് ഓൺലൈനിലൂടെ ഫ്ളാഗ്ഓഫ് ചെയ്യുക. 31 മുതൽ യാത്രക്കാരുമായുള്ള സർവീസ് തുടങ്ങും

നിലവിൽ ചെന്നൈ- ബെംഗളൂരു പാതയിൽ വന്ദേഭാരത് സർവീസുണ്ട്.

ഏറെനാളുകളായി കോയമ്പത്തൂരിലേക്കും സർവീസ് ആരംഭിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടുവരുകയായിരുന്നു.

ഒട്ടേറെ വ്യവസായകേന്ദ്രങ്ങളുള്ള കോയമ്പത്തൂരിലേക്ക് ഐ.ടി. നഗരമായ ബെംഗളൂരുവിൽനിന്ന് അതിവേഗത്തിൽ എത്താൻ കഴിയുന്നത് ഇരു നഗരങ്ങൾക്കും നേട്ടമാകുമെന്നാണ് വിലയിരുത്തൽ.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Comment