Read Time:36 Second
ചെന്നൈ : മധുരയിൽ കോളേജ് വിദ്യാർഥിനികൾക്കുനേരേ ആസിഡ് ആക്രമണം നടത്തിയ കേസിൽ യുവാവിന് 22 വർഷം തടവുശിക്ഷ വിധിച്ച് കോടതി.
മധുരസ്വദേശി ശങ്കരനാരായണനാണ് ജില്ലാ വനിതാ സെഷൻസ് കോടതി ജഡ്ജി നാഗരാജൻ 22 വർഷത്തെ തടവും 2000 രൂപ പിഴയും വിധിച്ചത്.
2014 സെപ്‌റ്റംബർ 12-നാണ് കേസിനാസ്പദമായ സംഭവം. തിരുമംഗലത്ത് ബൈക്കിലെത്തിയ സംഘം ആസിഡ് ഒഴിക്കുകയായിരുന്നു.