ചെന്നൈ: ഫിലിം കമ്പനിയിൽ ലൈറ്റ്മാനായി ജോലി ചെയ്തിരുന്ന വയോധികൻ വൈദ്യുതാഘാതമേറ്റ് മരിച്ചു.
റെഡ് ഹിൽസിൽ സ്ഥിതി ചെയ്യുന്ന ഒരു റൈസ് മില്ലിൽ സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത് എന്ന് ആവഡി പോലീസ് കമ്മീഷണറേറ്റിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
ലൈറ്റ് മാൻമാരായി ജോലി ചെയ്യുന്ന ആർ. ഷൺമുഖവും (55 ) ഡി.രഞ്ജിത്ത് കുമാറും ഷൂട്ടിംഗ് അവസാനിച്ചതിന് ശേഷം, റൈസ് മില്ലിന് പുറത്ത് സൂക്ഷിച്ചിരുന്ന 60 അടി വലിയ അലുമിനിയം ലൈറ്റ് ഫ്രെയിം അഴിക്കുന്ന പരിപാടിയിൽ ഏർപ്പെട്ടിരുന്നു.
ഇരുവരും ചേർന്ന് അഴിക്കുന്നതിനിടെ ലൈറ്റ് ഫ്രെയിം വൈദ്യുതി മുകളിലൂടെ പോകുന്ന വൈദ്യുതി ലൈനുമായി സമ്പർക്കം പുലർത്തി ഇതോടെ രണ്ടുപേർക്കും വൈദ്യുതാഘാതമേറ്റു.
ഉടൻ തന്നെ ഇവരെ രക്ഷപ്പെടുത്തി അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും തെങ്കാശി സ്വദേശി ഷൺമുഖം മരിച്ചതായി ഡോക്ടർ അറിയിച്ചു.
രഞ്ജിത്ത് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ആശുപത്രി അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ റെഡ് ഹിൽസ് പോലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ സ്റ്റാൻലി ആശുപത്രിയിലേക്ക് അയച്ചു.