ചെന്നൈ : തമിഴ്‌നാട്ടിൽ നിന്നുള്ള കോളേജ് വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ വായ്പ നൽകാൻ ബാങ്കുകൾക്ക് മടി. ഇതുവരെ 14 ശതമാനം അപേക്ഷകർക്ക് മാത്രമാണ് വായ്പ ലഭിച്ചത്.
തമിഴ്‌നാട്ടിൽ നിന്നും ഉന്നത വിദ്യാഭ്യാസത്തിന് പോകുന്ന വിദ്യാർത്ഥികൾക്ക് ‘വിദ്യാലക്ഷ്മി’ എന്ന വെബ്‌സൈറ്റ് ഉണ്ടാക്കി വിദ്യാഭ്യാസ വായ്പകൾ നൽകുന്നുണ്ട്.
അതിലൂടെ പത്താം ക്ലാസ് പ്ലസ് ടു കഴിഞ്ഞ ശേഷം സർട്ടിഫിക്കറ്റ് കോഴ്‌സ്, ഡിപ്ലോമ കോഴ്‌സ്, ഡിഗ്രി കോഴ്‌സ്, ആർട്‌സ് ആൻഡ് സയൻസ് കോഴ്‌സ്, വൊക്കേഷണൽ കോഴ്‌സ് എന്നിവയ്‌ക്ക് വായ്പ വാഗ്ദാനം ചെയ്യുന്നുമുണ്ട്.
4 ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പ ലഭിക്കുന്നതിന് ഈട് ആവശ്യമില്ല. 4 ലക്ഷം മുതൽ 7.5 ലക്ഷം രൂപ വരെ ഒരു മൂന്നാം കക്ഷി ഗ്യാരന്റി ഒപ്പ് മാത്രം മതി. എന്നാൽ 7.50 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വായ്പ തുകയ്ക്ക് തുല്യമായ വസ്തു ഈട് നൽകണം.
ബിരുദം നേടി ഒരു വർഷം കഴിഞ്ഞാൽ വിദ്യാഭ്യാസ വായ്പ 120 മാസ തവണകളായി തിരിച്ചടയ്ക്കാം.
ഇതനുസരിച്ച് സംസ്ഥാനത്തൊട്ടാകെ അതത് ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തിൽ പ്രത്യേക ക്യാമ്പുകൾ നടത്തുകയും 47,907 വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷകൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഇതിൽ 2,717 അപേക്ഷകൾ നിരസിക്കപ്പെട്ടു. സാമ്പത്തിക വർഷത്തിന്റെ തുടക്കം മുതൽ ഇതുവരെ വായ്പ്പയ്ക്കായി അപേക്ഷകരിൽ 14 ശതമാനം മാത്രമാണ് നൽകിയിട്ടുള്ളത് അതായത് 6,631 പേർക്ക് മാത്രമാണ് ഇതുവരെ വിദ്യാഭ്യാസ വായ്പ ലഭിച്ചത്.
15,226 അപേക്ഷകൾ ഇപ്പോഴും പരിഗണനയിലുണ്ട്. 4,735 വിദ്യാർത്ഥികൾ വായ്പകൾക്കായി ‘അംഗീകാരം’ ചെയ്യാനുള്ള പ്രക്രിയയിലാണ്.
അതായത് 38,559 അപേക്ഷകൾ ഇപ്പോളും കെട്ടിക്കിടക്കുന്നുവെന്നാതാണ് ഇതിന് അർഥം . സാമ്പത്തിക വർഷം അവസാനിക്കാൻ ഇനി മൂന്ന് ദിവസം മാത്രമാണ് ബാക്കി. അപ്പോഴേക്കും വിദ്യാഭ്യാസ വായ്പ കിട്ടുമോ എന്ന ആകാംക്ഷ വിദ്യാർഥികൾക്കിടയിലുണ്ട്.
ജില്ലാ ഭരണകൂടങ്ങൾ കൂടുതൽ ശ്രദ്ധിച്ചതിനാൽ ചെന്നൈയിൽ 1145 പേർക്കും കോയമ്പത്തൂരിൽ 808 പേർക്കും സേലത്ത് 345 പേർക്കും വായ്പ അനുവദിച്ചു.
അതേസമയം, നാഗപട്ടണത്ത് 21 പേർക്കും മയിലാടുതുറയിൽ 32 പേർക്കും കല്ലഗ് കുറിച്ചിയിൽ 36 പേർക്കും മാത്രമാണ് വായ്പ അനുവദിച്ചിരിക്കുന്നത്. മിക്ക ബാങ്കുകളും വിദ്യാഭ്യാസ വായ്പ നൽകാൻ വിമുഖത കാണിക്കുന്നുവെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം.
ഈടില്ലാതെയാണ് വിദ്യാഭ്യാസ വായ്പ വിദ്യാർത്ഥികൾക്ക് സർക്കാർ അനുവദിക്കുന്നത്. എന്നാൽ ബാങ്ക് ലോൺ എടുക്കുന്നവരിൽ 90 ശതമാനവും തിരിച്ചടവിൽ വീഴ്ച വരുത്തുകയാണിപ്പോൾ. നല്ല ശമ്പളത്തിൽ ജോലി ലഭിച്ചിട്ടും വിദ്യാർത്ഥി വായ്പ അടയ്ക്കാൻ ശ്രമിക്കുന്നില്ലെന്നുമാണ് ഇത് സംബന്ധിച്ച് ചില ബാങ്ക് ഉദ്യോഗസ്ഥർ പറയുന്നത്.
ചില വിദ്യാർഥികൾ മാത്രം കരുതലോടെ പണം തിരിച്ചടക്കും. അല്ലാത്തപക്ഷം, ‘സിവിൽ കോർ’ പ്രശ്നം വരുമ്പോൾ, മാത്രമാണ് പലരും ഒറ്റത്തവണ തുക അടച്ച് അക്കൗണ്ട് ക്ലോസ് ചെയ്യുന്നത് എന്നുംഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു