0
0
Read Time:44 Second
ഇടുക്കി: തൊടുപുഴയിൽ കോവിഡ് ബാധിച്ച വയോധികൻ മരിച്ചു.
തൊടുപുഴ നഗരസഭയിലെ ഏഴാം വാർഡിൽ താമസിക്കുന്ന അസീസ് (80) ആണ് മരിച്ചത്.
ഹൃദരോഗ ബാധിതനായ അസീസിനെ കഴിഞ്ഞ ദിവസം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഇതേ തുടർന്ന് ഇന്നലെ അസീസിനെ തൊടുപുഴയിലെ ജില്ല ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടർന്നാണ് മരണം സ്ഥിരീകരിച്ചത്