ചെന്നൈ: നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്തിന്റെ സമ്പൂർണ ഔദ്യോഗിക ബഹുമതികളോടെ നടത്തിയ ശവസംസ്കാര ചടങ്ങുകൾക്ക് ശേഷം അദ്ദേഹത്തിന് നിത്യജ്വാലയോടുകൂടിയ സ്മാരകം നിർമ്മിക്കുമെന്ന് അദ്ദേഹത്തിന്റെ ഭാര്യയും പാർട്ടി ജനറൽ സെക്രട്ടറിയുമായ പ്രേമലത പറഞ്ഞു.
ശവസംസ്‌കാര ചടങ്ങുകൾക്ക് ശേഷം ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത പ്രേമലത, അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത എല്ലാവരോടും നന്ദിയുണ്ടെന്ന് പറഞ്ഞു
ഇത്രയും വലിയ ജനക്കൂട്ടം പങ്കെടുത്ത ഒരു ശവസംസ്‌കാരം തമിഴ്‌നാട്ടിലെ മറ്റൊരു നേതാവിനും നടത്തിയിട്ടില്ലെന്നും പ്രേമലത പറഞ്ഞു.
“നമുക്ക് ഒത്തുചേരാം, അദ്ദേഹത്തിന്റെ സ്വപ്നം സാക്ഷാത്കരിക്കാം. അതിനായി നമുക്ക് പ്രതിജ്ഞയെടുക്കാമെന്നും പ്രേമലത പറഞ്ഞു. സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം നടത്തിയതിന് തമിഴ്‌നാട് സർക്കാരിനും മുഖ്യമന്ത്രി എംകെ സ്റ്റാലിനും മന്ത്രിമാർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും അവർ നന്ദി പറഞ്ഞു . ശവസംസ്കാര ചടങ്ങിൽ പങ്കെടുത്ത നേതാക്കളുടെ പേരുകൾ എടുത്തുപറഞ്ഞു കൊണ്ട് അവർക്ക് വ്യക്തിപരമായി പ്രേമലത നന്ദി പറഞ്ഞു