Read Time:1 Minute, 11 Second
ചെന്നൈ : റാണിപേട്ട് ജില്ലയിൽ ഇരുചക്ര വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച 13 വയസ്സുകാരന്റെ അവയവങ്ങൾ ആശുപത്രിയിലേക്ക് കുടുംബം ദാനം ചെയ്തു.
വെല്ലൂർ ജില്ലയിലെ കൊല്ലക്കോട്ടായി സ്വദേശികളായ സെലന്തരാജന്റെയും തനലക്ഷ്മിയുടെയും ഇളയ മകൻ സന്തോഷ് 13 ആണ് അപകടത്തിൽ മരിച്ചത്.
ഇരുചക്രവാഹനത്തിൽ സഞ്ചരിക്കവെ റാണിപ്പേട്ട് ജില്ലയിലെ നാരായണ കുപ്പനു സമീപമാണ് അപകടമുണ്ടായത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് സന്തോഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു.
സന്തോഷിന്റെ ഹൃദയവും ശ്വാസകോശവും ചെന്നൈയിലെ എംജിഎം ആശുപത്രിയിലേക്കും കരളും വൃക്കകളും റാണിപ്പേട്ടിലെ സിഎംസി ആശുപത്രിയിലേക്കുമാണ് സന്തോഷിന്റെ കുടുംബം ദാനം ചെയ്തത്