ചെന്നൈ: തമിഴ്‌നാട്ടിൽ കൊറോണ ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതായി റിപ്പോർട്ട. നിലവിൽ 172 പേരാണ് ചികിത്സയിലുള്ളത്. ചെന്നൈയിൽ ഇന്നലെ 40 പേർക്ക് കൊറോണ വൈറസ് ബാധിച്ചതായും ഒരാൾ കൊറോണ വൈറസ് ബാധിച്ച് മരിച്ചതായും പബ്ലിക് ഹെൽത്ത് ഡയറക്ടറേറ്റ് അറിയിച്ചു. കൊറോണ പരിവർത്തനം ചെയ്യുകയും പലരിലേക്കും പടരുകയും ചെയ്യുകയാണ്. തമിഴ്നാട്ടിൽ ഒറ്റ അക്കത്തിൽ നിന്നും കൊറോണ ബാധിതരുടെ എണ്ണമിപ്പോൾ ഇരട്ട അക്കത്തിലേക്ക് നീങ്ങുകയാണ് എന്നും അണുബാധയെക്കുറിച്ച് പബ്ലിക് ഹെൽത്ത് ഡയറക്ടറേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. തൊണ്ടവേദന, കടുത്ത പനി, ജലദോഷം, ചുമ, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങൾ…
Read MoreMonth: December 2023
മെട്രോ റെയിലിന്റെ രണ്ടാം ഘട്ട പദ്ധതി; അഡയാർ നദിക്കുകുറുകെ മെട്രോ തുരങ്കനിർമാണം ആരംഭിച്ചു
ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡിന്റെ (സിഎംആർഎൽ) ടണൽ ബോറിംഗ് മെഷീൻ (ടിബിഎം) ‘കാവേരി’ നഗരത്തിനായുള്ള മെട്രോയുടെ രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമായി അഡയാർ നദീതടത്തിനടിയിൽ ഡ്രില്ലിംഗ് ആരംഭിച്ചു. മെട്രോ റെയിൽപ്പാത നിർമാണത്തിന്റെ ഭാഗമായി അഡയാർനദിയിൽ 71 അടി ആഴത്തിൽ തുരങ്കപ്പാതയ്ക്കായാണ് ടണലിങ് ആരംഭിച്ചിരിക്കുന്നത്. നിർദിഷ്ട മെട്രോ മൂന്നാംപാതയുടെ ഭാഗമായാണ് ടണലിങ് ആരംഭിച്ചത്. ഗ്രീൻവേസ് റോഡ്, അഡയാർ ജങ്ഷൻ എന്നീസ്റ്റേഷനുകളെ ബന്ധിപ്പിക്കാനായി 1.226 കിലോമീറ്റർ ദൂരത്തിലാണ് തുരങ്കപ്പാത നിർമിക്കുക. വരാനിരിക്കുന്ന ₹61,843 കോടി രൂപയുടെ രണ്ടാം ഘട്ട പദ്ധതിയുടെ ഇടനാഴി 3-ലെ (മാധവരം-സിരുശേരി സിപ്‌കോട്ട്) പ്രധാനപ്പെട്ട…
Read Moreകെട്ടികിടക്കുന്ന ബില്ലുകൾ പാസാക്കൽ: ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ കൂടിക്കാഴ്ച നടത്തി
ചെന്നൈ: മുഖ്യമന്ത്രി സ്റ്റാലിൻ ഗവർണർ ഹൗസിൽ ഗവർണർ ആർഎൻ രവിയുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് നിയമസഭ അംഗീകരിച്ച ബില്ലുകൾ പാസാക്കുന്നത് സംബന്ധിച്ച് കെട്ടിക്കിടക്കുന്ന ബില്ലുകളുടെയും ഫയലുകളുടെയും വിശദാംശങ്ങളടങ്ങിയ കത്ത് ഗവർണർക്ക് മുഖ്യമന്ത്രി കൈമാറി. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനെ വിളിച്ച് കെട്ടിക്കിടക്കുന്ന ബില്ലുകളും ഫയലുകളും സംബന്ധിച്ച് സംസാരിക്കണമെന്ന് ഗവർണർ ആർഎൻ രവിക്ക് സുപ്രീംകോടതി നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് കൂടിക്കാഴ്ച നടത്തിയത്. സുപ്രീംകോടതി ഗവർണർക്കെതിരേ രൂക്ഷവിമർശനം ഉന്നിയിച്ചിരുന്നു. എന്നാൽ രാഷ്ട്രപതിയുടെ അംഗീകാരമില്ലാതെ ബില്ലുകളിൽ ഒപ്പിടാനാകില്ലെന്നാണ് ഗവർണർ സുപ്രീംകോടതിയെ അറിയിച്ചത്. മുഖ്യമന്ത്രിയുമായി ചർച്ച നടത്തി ബില്ലുകളിൽ തീരുമാനമെടുക്കണമെന്നും സുപ്രീംകോടതി…
Read Moreനടൻ വിജയ് ദുരിതാശ്വാസ ഫണ്ട് നൽകുന്ന ചടങ്ങിലുണ്ടായ തിക്കിലും തിരക്കിലും സ്ത്രീകളടക്കം 6 പേർക്ക് പരിക്കേറ്റു
ചെന്നൈ: വിജയ് പീപ്പിൾസ് മൂവ്‌മെന്റിന് വേണ്ടി നടൻ വിജയ് ഇന്ന് നെല്ലായിയിലും തൂത്തുക്കുടിയിലും മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ദുരിതാശ്വാസ സഹായം നൽകി. പാളയങ്കോട്ടയിലെ കെഡിസി നഗറിലെ മണ്ഡപത്തിൽ നടൻ വിജയ് ദുരിതാശ്വാസ സഹായം നൽകി. പ്രളയബാധിത ജില്ലകളിൽ പച്ചക്കറികളും പുതപ്പുകളും പണവും വിതരണം ചെയ്തു. ഇതിനിടെ വിജയ് വേദിയിൽ സംസാരിക്കവെ ഒരു വൃദ്ധ നടൻ വിജയുടെ കവിളിൽ തൊട്ടു അഭിനന്ദിക്കുകയും പുഞ്ചിരിച്ച മുഖത്തോടെ ദുരിതാശ്വാസ സാമഗ്രികൾ വാങ്ങുകയും ചെയ്തു. നിരവധി പേരാണ് നടൻ വിജയ് ദുരിതാശ്വാസ ഫണ്ട് നൽകുന്ന ചടങ്ങിൽ പങ്കെടുത്തത്. ഷോ…
Read Moreചെന്നൈയിലുണ്ടായ റോഡപകടത്തിൽ ഇരുചക്രവാഹനം കത്തിനശിച്ചു; ബെംഗളൂരുവിൽ നിന്നുള്ള ഐടി ജീവനക്കാരന് ദാരുണ അന്ത്യം!
ചെന്നൈ : ചെന്നൈയിൽ ഉണ്ടായ വാഹനാപകടത്തിൽ ബൈക്കിന് തീപിടിച്ചു യുവാവ് മരിച്ചു. ബെംഗളൂരുവിൽ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന യുവാവ് മുഹമ്മദ് ഷെഫി(23) ആണ് മരിച്ചത്. ബെംഗളൂരുവിൽ നിന്ന് വെവ്വേറെ ഇരുചക്രവാഹനങ്ങളിൽ തന്റെ 3 സുഹൃത്തുക്കളോടൊപ്പം പോണ്ടിച്ചേരിയിലേക്ക് യാത്ര പോയതാണ് ഷെഫി. ടൂർ പൂർത്തിയാക്കി ഇന്നലെ ബെംഗളുരുവിലേക്ക് മടങ്ങുകയായിരുന്നു സംഘം. തുടർന്ന് തിരുവണ്ണാമലൈ ജില്ലയിലെ കിൽപെന്നത്തൂരിൽ ദേശീയപാതയിലൂടെ വരികയായിരുന്ന മുഹമ്മദ് ഷെഫിന്റെ ഇരുചക്രവാഹനം അപ്രതീക്ഷിതമായി റോഡരികിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡിൽ ഇടിക്കുകയായിരുന്നു. ഇതുമൂലം ഇരുചക്രവാഹനം വരുന്ന അതേ വേഗത്തിൽ തന്നെ 10 മീറ്ററോളം ദൂരം റോഡിലൂടെ…
Read Moreഎന്നൂർ മേഖലയിൽ പടർന്ന എണ്ണമാലിന്യം ; ദുരിതം തീരാതെ ജനങ്ങൾ!
ചെന്നൈ : പേമാരിയെത്തുടർന്ന് എന്നൂർ മേഖലയിൽ വ്യാപിച്ച എണ്ണമാലിന്യംമൂലമുള്ള ദുരിതങ്ങൾ അവസാനിക്കുന്നില്ല. പ്രദേശവാസികൾ ഇപ്പോഴുമേറെ പ്രയാസങ്ങൾ നേരിടുകയാണ്. മനുഷ്യർക്കു മാത്രമല്ല, സമുദ്ര വിഭവങ്ങൾക്കും എണ്ണ മാലിന്യം ഭീഷണിയാണെന്ന് പരിസ്ഥിതി പ്രവർത്തകരും അഭിപ്രായപ്പെട്ടു. കടലിൽ മീനുകൾ ഇപ്പോഴും ചത്തു പൊങ്ങുന്നു. പല വീടുകൾക്കു സമീപവും എണ്ണപ്പാളികൾ തുടരുന്നു. എന്നൂർ മുതൽ പാഴവേർക്കാട് വരെയാണ് എണ്ണ മാലിന്യം പടർന്നിരിക്കുന്നത്. മീൻപിടിത്തക്കാരുടെ ഉപജീവനം ഇപ്പോഴും വഴിമുട്ടിയ അവസ്ഥയിലാണ്. കടലിൽ ഇറങ്ങാൻ പറ്റുന്നില്ല. ദേശീയ ഹരിതട്രിബ്യൂണൽ ദക്ഷിണമേഖലാ ബെഞ്ച് സംഭവത്തിൽ സ്വമേധയാ കേസെടുത്ത് അന്വേഷണം തുടരുകയാണ്. എണ്ണക്കമ്പനിയായ ചെന്നൈ പെട്രോളിയം…
Read More100 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ
ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ 1000 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചു. ഇതിൽ പൂർണമായും തകർന്ന വീടുകളുടെ പുനർനിർമ്മാണത്തിന് ഗ്രാമവികസന വകുപ്പ് മുഖേന 4 ലക്ഷം രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെ നല്കാൻ ഉത്തരവിട്ട മുഖ്യമന്ത്രി . തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപട്ട് ജില്ലകളിലും പദ്ധതി നടപ്പാക്കും. ഈ പദ്ധതിയിലൂടെ 385 കോടി രൂപ ചെലവിൽ 4,577 പുതിയ വീടുകൾ നിർമിക്കും. 9,975 വീടുകൾ നന്നാക്കും. മൊത്തം 250 കോടി രൂപയാണ് കൃഷിനാശത്തിന് നഷ്ടപരിഹാരമായി നൽകുന്നത്. ചെറുകിട വ്യാപാരികൾക്കും ചെറുകിട…
Read Moreനെല്ലായിയിലും തൂത്തുക്കുടിയിലും വൈദ്യുതി ബിൽ അടയ്ക്കാൻ സമയം നീട്ടി നൽകി ; വിശദാംശങ്ങൾ
ചെന്നൈ: തിരുനെൽവേലി, തൂത്തുക്കുടി ജില്ലകൾക്ക് പിഴകൂടാതെ വൈദ്യുതി ബില്ലടയ്ക്കാൻ നൽകിയ സമയപരിധി ഫെബ്രുവരി ഒന്നുവരെ വരെ നീട്ടിയതായി ധന-മാനവവിഭവശേഷി മാനേജ്‌മെന്റ് മന്ത്രി തങ്കം തെന്നരസു അറിയിച്ചു. കനത്ത മഴയിൽ തിരുനെൽവേലി, തൂത്തുക്കുടി ജില്ലകളിലുണ്ടായ നാശനഷ്ടം കണക്കിലെടുത്ത് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം തിരുനെൽവേലി, തൂത്തുക്കുടി ജില്ലകളിലെ വൈദ്യുതി ഉപഭോക്താക്കൾക്ക് വൈദ്യുതി ബില്ലടയ്ക്കാൻ നൽകിയ സമയപരിധി അനുവദിച്ചതായും പിഴ കൂടാതെ അവരുടെ വൈദ്യുതി ബില്ലുകൾ അടയ്ക്കുന്നതിനുള്ള സമയം ഇനിപ്പറയുന്ന രീതിയിലേക്ക് നീട്ടുന്നുവെന്നും പത്രകുറിപ്പിലൂടെ മന്ത്രി വ്യക്തമാക്കി. > തിരുനെൽവേലി, തൂത്തുക്കുടി ജില്ലകളിലെ വൈദ്യുതി ബില്ലുകൾ അടയ്ക്കാനുള്ള അവസാന…
Read Moreഭയം അകലുന്നു; അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നീങ്ങി; തമിഴ്‌നാട്ടിൽ കനത്ത മഴയ്ക്ക് സാധ്യതയില്ല
ചെന്നൈ: അറബിക്കടലിൽ രൂപപ്പെട്ട പുതിയ ന്യൂനമർദ്ദം തമിഴ്‌നാട്ടിൽ നിന്ന് അകലുന്നതിനാൽ ശക്തമായ മഴയ്ക്ക് സാധ്യതയില്ലന്ന് ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കുകിഴക്കൻ അറബിക്കടലിലും സമീപ പ്രദേശങ്ങളിലുമായി ന്യൂനമർദ്ദം രൂപപ്പെട്ടതായി ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇത് ഇന്ന് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും ന്യൂനമർദം പോലെ അതേ പ്രദേശങ്ങളിൽ നിലനിൽക്കുകയും ചെയ്യും. ഇത് തമിഴ്‌നാട്ടിൽ നിന്ന് അകന്നു പോകുന്നതിനാൽ വരും ദിവസങ്ങളിൽ തമിഴ്‌നാട്ടിൽ ശക്തമായ മഴയ്ക്ക് സാധ്യതയില്ലന്നും ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തമിഴ്നാട്, പുതുച്ചേരി സംസ്ഥാനങ്ങളിൽ ഇന്ന് മുതൽ ജനുവരി…
Read Moreചെന്നൈയിലെ പുതുവത്സരാഘോഷം; നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചു ; സുരക്ഷയ്ക്കായി 18,000 പോലീസുകാർ; വിശദാംശങ്ങൾ
ചെന്നൈ : 2023-നോട് വിടപറയാനും 2024-നെ വരവേൽക്കാനും ജനങ്ങൾ തയ്യാറാവുകയാണ്. തലസ്ഥാന നഗരിയായ ചെന്നൈയിൽ പുതുവത്സരാഘോഷത്തിനിടയിൽ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാതിരിക്കാൻ 18,000 പോലീസുകാരെ സുരക്ഷാ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തുമെന്ന് ചെന്നൈ മെട്രോപൊളിറ്റൻ പോലീസ് കമ്മീഷണർ അറിയിച്ചു . ചെന്നൈ മെട്രോപൊളിറ്റൻ സിറ്റിയിലെ ജനങ്ങൾക്ക് പുതുവത്സരം നന്നായി ആഘോഷിക്കാനും മറ്റുള്ളവർക്ക് ഒരു അസൗകര്യവും കൂടാതെ, അപകടങ്ങളൊന്നും കൂടാതെ സന്തോഷത്തോടെ ആഘോഷിക്കാനും ചെന്നൈ മെട്രോപൊളിറ്റൻ പോലീസ് ഡിപ്പാർട്ട്മെന്റ് എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്. പ്രധാനമായും പുതുവത്സരാഘോഷത്തിന് ബീച്ചുകളും ആരാധനാലയങ്ങളും ഉൾപ്പെടെ ആളുകൾ ഒത്തുകൂടുന്ന സ്ഥലങ്ങളിൽ മതിയായ സുരക്ഷാ ക്രമീകരണങ്ങളാണ്…
Read More