കേന്ദ്രമന്ത്രിമാരുടെയും എംപിമാരുടെയും പേരുകൾ ദുരുപയോഗം ചെയ്ത് തട്ടിപ്പ്; പ്രതി പിടിയിൽ

ബെംഗളൂരു: കേന്ദ്രമന്ത്രിമാരുടെയും എംപിമാരുടെയും പേരുകൾ ദുരുപയോഗം ചെയ്ത് പണം തട്ടിയെടുത്ത പ്രതി പിടിയിൽ. മഹാലക്ഷ്മി ലേഔട്ട് പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സന്തോഷ് റാവു എന്ന സന്തോഷ് ആണ് പ്രതി. മന്ത്രിമാർ ഉൾപ്പെടെ നിരവധി ആളുകളുമായി പ്രതി ബന്ധം ഉണ്ടാക്കിയെടുക്കുകയും തന്റെ കമ്പനിയിൽ പണം നിക്ഷേപിക്കാൻ ആവശ്യപ്പെടുകയായിരുന്നു. മന്ത്രിയുടെയും എംപിയുടെയും ഓഫീസ് എന്ന വ്യാജേന വ്യവസായികൾക്ക് ഇയാൾ വ്യാജ കോളുകൾ വിളിച്ചിരുന്നു. ഇത് വിശ്വസിച്ച വ്യവസായികൾ സന്തോഷുമായി കച്ചവടം നടത്താൻ തീരുമാനിക്കുകയും ഇയാളുടെ കമ്പനിയിൽ പണം നിക്ഷേപിക്കുകയും ചെയ്തു. എന്നാൽ കമ്പനി അക്കൗണ്ടിൽ…

Read More

സിനിമ‍യിൽ 20 വർഷം പൂർത്തിയാക്കി നയൻതാര; ആരാധകരോട് നന്ദി പറഞ്ഞ് സൂപ്പർ താരം

ചെന്നൈ: നടി നയൻതാര സിനിമയിൽ 20 വർഷം പൂർത്തിയാക്കി. മനസിനഗരെ എന്ന മലയാള ചിത്രത്തിലൂടെയാണ് നയൻതാര സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. സിനിമ‍യിൽ 20 വർഷം പൂർത്തിയാക്കിയ വേളയിൽ ആരാധകരോട് നന്ദി പറഞ്ഞ് സൂപ്പർ താരം നയൻതാര രംഗത്ത്. താൻ ഇന്ന് ഇവിടെ നിൽക്കാൻ കാരണം ആരാധകരാണെന്നും സ്നേഹവും പിന്തുണയും ഇല്ലായിരുന്നെങ്കിൽ തന്റെ യാത്ര അപൂർണ്ണമാകുമായിരുന്നെന്നും ആണ് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്. ശരത്കുമാർ നായകനായ അയ്യ ആയിരുന്നു നയൻതാരയുടെ ആദ്യ തമിഴ് ചിത്രം. ഇതിനെ തുടർന്ന് ചന്ദ്രമുഖി എന്ന ചിത്രത്തിൽ രജനികാന്തിനൊപ്പം അഭിനയിക്കാൻ അവസരം…

Read More

‘ക്യാപ്റ്റൻ’ വിജയകാന്തിന് ദളപതി വിജയ് ഉൾപ്പെടെയുള്ളവർ അന്തിമോപചാരം അർപ്പിച്ചു; സംസ്കാരം ഇന്ന് ചെന്നൈയിലെ ഡിഎംഡികെ ഓഫീസിൽ

ചെന്നൈ: ക്യാപ്റ്റൻ വിജയകാന്തിന്റെ വിയോഗത്തിൽ തമിഴ്‌നാട് അനുശോചനം രേഖപ്പെടുത്തുമ്പോൾ, കേന്ദ്ര സർക്കാരിന് വേണ്ടി ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ ചെന്നൈയിലെ ഐലൻഡ് ഗ്രൗണ്ടിൽ എത്തി ഡിഎംഡികെ സ്ഥാപക നേതാവിന് ആദരാഞ്ജലി അർപ്പിക്കും. ജനപ്രിയ തമിഴ് നടൻ ദളപതി വിജയ് ‘ക്യാപ്റ്റൻ’ വിജയകാന്തിന് ഈറനണിഞ്ഞ കണ്ണുകളോടെ അന്ത്യോപചാരം അർപ്പിച്ചു. അതുപോലെ, എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി, സംസ്ഥാന മന്ത്രി ഉദയനിധി സ്റ്റാലിൻ, തുടങ്ങി നിരവധി രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും ധാരാളം പൊതുജനങ്ങളും വിജയകാന്തിന് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയിരുന്നു.…

Read More

ചെന്നൈയിൽ സിനിമാ ഷൂട്ടിങ്ങിനിടെ ലൈറ്റ് മാൻ വൈദ്യുതാഘാതമേറ്റ് മരിച്ചു

ചെന്നൈ: ഫിലിം കമ്പനിയിൽ ലൈറ്റ്മാനായി ജോലി ചെയ്തിരുന്ന വയോധികൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. റെഡ് ഹിൽസിൽ സ്ഥിതി ചെയ്യുന്ന ഒരു റൈസ് മില്ലിൽ സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത് എന്ന് ആവഡി പോലീസ് കമ്മീഷണറേറ്റിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ലൈറ്റ് മാൻമാരായി ജോലി ചെയ്യുന്ന ആർ. ഷൺമുഖവും (55 ) ഡി.രഞ്ജിത്ത് കുമാറും ഷൂട്ടിംഗ് അവസാനിച്ചതിന് ശേഷം, റൈസ് മില്ലിന് പുറത്ത് സൂക്ഷിച്ചിരുന്ന 60 അടി വലിയ അലുമിനിയം ലൈറ്റ് ഫ്രെയിം അഴിക്കുന്ന പരിപാടിയിൽ ഏർപ്പെട്ടിരുന്നു. ഇരുവരും ചേർന്ന് അഴിക്കുന്നതിനിടെ ലൈറ്റ് ഫ്രെയിം വൈദ്യുതി മുകളിലൂടെ…

Read More

തെക്കൻ ജില്ലകളിൽ ഇന്ന് മുതൽ ദുരിതാശ്വാസ തുക നൽകി തുടങ്ങും

ചെന്നൈ: തൂത്തുക്കുടിയിലെയും തിരുനെൽവേലിയിലെയും ദുരിതബാധിത സർക്കിളുകളിലെ കുടുംബങ്ങൾക്ക് 6,000 രൂപ വീതവും തെങ്കാശി, കന്യാകുമാരി ജില്ലകളിലെയും ഈ ജില്ലകളിലുള്ള മറ്റ് സർക്കിളുകളിലെയും ദുരിതബാധിതരായ കുടുംബങ്ങൾക്ക് 1,000 രൂപ വീതവും ദുരിതാശ്വാസ തുക ഇന്ന് മുതൽ നൽകി തുടങ്ങും. റേഷൻ കടകളിൽ ഇന്നു രാവിലെ മുതലാണ് രൂപ വിതരണം തുടങ്ങുക. ഇതനുസരിച്ച് തൂത്തുക്കുടിയിൽ 2.14 ലക്ഷം, തിരുനെൽവേലിയിൽ 1.45 ലക്ഷം, തെങ്കാശിയിൽ 4.74 ലക്ഷം, കന്യാകുമാരിയിൽ 5.77 ലക്ഷം കാർഡ് ഉടമകൾക്ക് ദുരിതാശ്വാസ തുക നൽകും. ഇതിനായി 550 കോടി രൂപ തമിഴ്‌നാട് കൺസ്യൂമർ ഗുഡ്‌സ്…

Read More

മെമു ട്രെയിനുകളിൽ ജിപിഎസ് ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ച് ദക്ഷിണ റെയിൽവേ

ചെന്നൈ : ഇലക്ട്രിക്കൽ മൾട്ടിപ്പിൾ യൂണിറ്റ് (മെമു ) ട്രെയിനുകളിൽ ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം (ജിപിഎസ്) ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ദക്ഷിണ റെയിൽവേ ആരംഭിച്ചതിനാൽ സബർബൻ ട്രെയിൻ സർവീസുകൾ ഉപയോഗിക്കുന്ന യാത്രക്കാർക്ക് ട്രെയിനുകളുടെ തത്സമയ വരവ് ഉടൻ അറിയാൻ കഴിയും. ചെന്നൈ ബസ് ആപ്പ് വഴി ബസ് നീക്കത്തിന്റെ തത്സമയ വിവരങ്ങൾ നൽകുന്നതിനായി മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (എംടിസി) 3,000 ബസുകളിൽ ജിപിഎസ് ഉപകരണങ്ങൾ സ്ഥാപിച്ചതിനെ തുടർന്നാണിത്. സബർബൻ ട്രെയിൻ സർവീസുകളുടെ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ദക്ഷിണ റെയിൽവേയുടെ ചെന്നൈ ഡിവിഷനിലെ ഉദ്യോഗസ്ഥർ സബർബൻ സർവീസുകളുടെ…

Read More

എഗ്‌മോറിൽനിന്ന് നാഗർകോവിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു ; സമായവും തിയതിയും അടങ്ങുന്ന വിശദാംശങ്ങൾ

ചെന്നൈ : ചെന്നൈ എഗ്‌മോറിൽ നിന്ന് നാഗർകോവിൽ പ്രത്യേക പ്രതിവാര ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു. തീവണ്ടിലേക്കുള്ള റിസർവേഷൻ ആരംഭിച്ചു. താംബരം, വിഴുപുരം, തിരുച്ചിറപ്പള്ളി, ദിണ്ടിഗൽ, മധുര, വിരുദുനഗർ, തിരുനെൽവേലി എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. ജനുവരി നാല്, 11, 18, 25 തീയതികളിൽ എഗ്‌മോറിൽനിന്ന് രാവിലെ 5.15-ന് തിരിക്കുന്ന തീവണ്ടി(06067) ഉച്ചയ്ക്ക് 2.10-ന് നാഗർകോവിലെത്തും. നാഗർകോവിൽനിന്ന് ജനുവരി നാല്, 11,18, 25 തീയതികളിൽ ഉച്ചയ്ക്കുശേഷം 2.50-ന് തിരിക്കുന്ന തീവണ്ടി(06080) രാത്രി 11.25-ന് എഗ്‌മോറിലെത്തും.  

Read More

രണ്ടു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മുത്തച്ഛനും മുത്തശ്ശിയും ചേര്‍ന്ന് കൊലപ്പെടുത്തി

പട്ന: രണ്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മുത്തച്ഛനും മുത്തശ്ശിയും ചേര്‍ന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ബിഹാറിലെ മുസാഫര്‍പുരില്‍ ആണ് അരുംകൊല നടന്നത്. ആണ്‍കുഞ്ഞിന് പകരം മകനും മരുമകള്‍ക്കും ജനിച്ചത് പെണ്‍കുഞ്ഞായതിലുള്ള വിരോധമാണ്‌ അരുംകൊലയ്ക്ക് ഇവരെ പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നു. ഇരുവരെയും പോലീസ് അറസ്റ്റു ചെയ്തു. കത്ര സ്വദേശികളായ ധീരജ് ഓഹ- കോമള്‍ കുമാരി ദമ്പതിമാരുടെ മകളാണ് കൊല്ലപ്പെട്ടത്. ആണ്‍കുഞ്ഞിനെ വേണമെന്നായിരുന്നു കുടുംബത്തിന്റെ ആഗ്രഹം. എന്നാല്‍ കോമള്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതാണ് ധീരജിന്റെ മാതാപിതാക്കളായ അശോക് ഓഹയേയും സരോജ് ദേവിയേയും ചൊടിപ്പിച്ചത്. കുഞ്ഞിനെ വീട്ടില്‍ നിന്നും കാണാതായതായും ഏറെ…

Read More

ചായ ചോദിച്ച ഭർത്താവിന്റെ കണ്ണിൽ കത്രിക കൊണ്ട് കുത്തി പരിക്കേൽപ്പിച്ച് യുവതി

ബാഗ്പത്: ചായയിട്ട് നല്‍കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് യുവതി ഭര്‍ത്താവിന്‍റെ കണ്ണില്‍ കത്രിക കൊണ്ട് കുത്തിയതിനു ശേഷം ഓടിപ്പോയി. ഉത്തര്‍പ്രദേശിലെ ബാഗ്പത് ജില്ലയിലാണ് സംഭവം. കണ്ണിന് ഗുരുതരമായി മുറിവേറ്റ അങ്കിത് എന്ന യുവാവ് ഇപ്പോള്‍ ചികിത്സയിലാണ്. മൂന്നുവര്‍ഷം മുന്‍പായിരുന്നു അങ്കിതിന്‍റെ വിവാഹം. വിവാഹം കഴിഞ്ഞ് കുറച്ചു ദിവസങ്ങള്‍ക്കു പിന്നാലെ ദമ്പതികള്‍ തമ്മില്‍ വഴക്ക് തുടങ്ങിയിരുന്നു. സംഭവത്തിന് മൂന്ന് ദിവസം മുമ്പ് അങ്കിതിന്റെ ഭാര്യ അദ്ദേഹത്തിനും കുടുംബത്തിനുമെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവദിവസം അങ്കിത് ചായ ചോദിച്ചാണ് യുവതിയെ പ്രകോപിപ്പിച്ചത്. കത്രിക കൊണ്ട്…

Read More

വിവാഹിതയായ യുവതിക്കൊപ്പം യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: വീട്ടമ്മയും യുവാവും ഒരേ മരത്തിൽ തൂങ്ങി ആത്മഹത്യ ചെയ്തു. കോലാർ ജില്ലയിലെ ശ്രീനിവാസപൂർ താലൂക്കിലെ എസ് ജിഡിമാകലപള്ളി ഗ്രാമത്തിലാണ് സംഭവം. അനുസൂയ (35), വിജയകുമാർ (27) എന്നിവരാണ് മരിച്ചത്. ഇരുവരും ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്തുള്ള തടാകമുറ്റത്തെ ഹോങ്ങ് മരത്തിലാണ് തൂങ്ങി മരിച്ചത്. അനുസൂയ വിവാഹിതയും രണ്ട് കുട്ടികളുമുള്ള സ്ത്രീയാണ്. എന്നാൽ അനസൂയ വിജയകുമാറുമായി പ്രണയത്തിലാകുകയായിരുന്നു. നേരത്തെ ഇരുവരും വീട്ടിൽ നിന്ന് ഒളിച്ചോടിയട്ടുണ്ട്. എന്നാൽ ഇവരെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇരുവരെയും പോലീസ് കണ്ടെത്തി വീട്ടുകാർക്ക് കൈമാറി. ഇതിനിടെയാണ് ഇരുവരും…

Read More