ചെന്നൈ: ശിവകാശി പ്രസ്സുകളിൽ ഈ വർഷത്തേക്ക് ഉള്ള കലണ്ടറുകൾ നിർമ്മിച്ചത് 400 കോടിയോളം എന്ന് റിപ്പോർട്ട്.
ആയിരത്തിലധികം അച്ചടിശാലകളാണ് ശിവകാശിയിൽ പ്രവർത്തിക്കുന്നത്. വിവിധ തരം കലണ്ടറുകൾ നിർമ്മിക്കുന്നതിൽ 100-ലധികം പ്രസ്സുകൾ ഉൾപ്പെടുന്നു. ഒരു ലക്ഷത്തിലധികം തൊഴിലാളികൾ ഈ വ്യവസായത്തിലുണ്ട്.
എന്നാൽ കഴിഞ്ഞ മാസം ഉണ്ടായ മൈചോങ് കൊടുങ്കാറ്റ് തമിഴ്നാട്ടിലെ ചില ജില്ലകളെ സാരമായി ബാധിച്ചു. ഇതോടെ കലണ്ടർ ഓർഡറുകൾ നൽകിയ പലരും കലണ്ടറുകൾ വാങ്ങിയില്ല.
എന്നാൽ ഈ ജില്ലകൾ ഇപ്പോൾ സാധാരണ നിലയിലേക്ക് മടങ്ങിവരുന്നതോടെ ഇതിനകം ഓർഡർ ചെയ്ത കലണ്ടറുകൾ ബന്ധപ്പെട്ടവർക്ക് അയച്ചുകൊടുത്തിട്ടുണ്ട്.
കൂടാതെ പല രാഷ്ട്രീയക്കാരും ഇപ്പോൾ പുതിയ ഓർഡറുകളും നൽകുന്നുണ്ട്. അതുകൊണ്ടുതന്നെ ജനുവരി 15നകം ലഭിച്ച ഓർഡറിനുള്ള കലണ്ടറുകൾ വിതരണം ചെയ്യാൻ തീരുമാനിച്ച് ശിവകാശിയിലെ പ്രസ്സുകൾ രാവും പകലും പ്രവർത്തിക്കുകയാണ് .
ഇതുമൂലം ഈ വർഷം 400 കോടിയോളം രൂപയുടെ കലണ്ടറുകകളാണ് ശിവകാശിയിൽ നിർമിച്ച് ഇന്ത്യയൊട്ടാകെ അയച്ചു നൽകിയത്.