ചെന്നൈ : കുടുംബവഴക്കിനെ തുടർന്ന് കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച നവവധുവും രക്ഷിക്കാൻ കൂടെ ചാടിയ ഭർത്താവും മുങ്ങിമരിച്ചു .
സേലം ജില്ലയിലെ മാരിയമ്മൻ പുടൂർ ഗ്രാമത്തിൽ കതിർവേലിന്റെ മകൻ അരുൾമുരുകൻ (27) ആണ് മരിച്ചത്.
നിർമാണത്തൊഴിലാളിയായ ഇയാളും ചന്ദ്രപ്പിള്ളവളസ് പഞ്ചായത്ത് പെരിയാർ സമതുവപുരത്തെ കൂലിപ്പണിക്കാരനായ സന്തോഷിന്റെ മകൾ അഭിരാമിയും (19) മൂന്നുമാസം മുൻപാണ് വിവാഹിതരായത്.
സന്തോഷത്തോടെ ജീവിതം തുടങ്ങിയെങ്കിലും പുതുവത്സര ദിനത്തിൽ ഇരുവർക്കുമിടയിൽ വാക്ക് തർക്കമുണ്ടായി.
ഇതിൽ മനംനൊന്ത് അഭിരാമി ഇന്നലെ അർധരാത്രി 12 മണിയോടെ സമീപത്തെ കർഷകനായ മാണിക്കത്തിന്റെ തോട്ടത്തിലെ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
ഇതുകണ്ട് ഭർത്താവ് അരുൾമുരുകൻ ഭാര്യയെ രക്ഷിക്കാൻ അതേ കിണറ്റിൽ ചാടി.എന്നാൽ ഇരുവരും ദാരുണമായി മരിച്ചു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വാഴപ്പാടി പോലീസും ഫയർഫോഴ്‌സും ചേർന്ന് ഒരു മണിക്കൂറിലേറെ പരിശ്രമിച്ചാണ് ഇരുവരുടെയും മൃതദേഹങ്ങൾ പുറത്തെടുത്ത്ത്.
മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി സേലം സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. സംഭവത്തിൽ വാഴപ്പാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.