0
0
Read Time:1 Minute, 3 Second
ചെന്നൈ : പുതുവത്സരാഘോഷത്തിനിടെ പോലീസിനെ ഭയന്നോടിയ പത്താംക്ലാസ് വിദ്യാർഥി പൊട്ടക്കിണറ്റിൽ വീണുമരിച്ചു.
കടലൂർ ജില്ലയിലെ പൻട്രുത്തിക്ക് സമീപം കാട്ടുവേഗക്കൊള്ളൈ ഗ്രാമത്തിലാണ് സംഭവം.
രാത്രി വൈകി നടത്തിയ ആഘോഷത്തിൽ പങ്കെടുക്കുന്നതിനിടെ പോലീസ് വാഹനത്തിന്റെ ശബ്ദംകേട്ട് ഓടിയ ആര്യയാണ് (15) മരിച്ചത്.
ആഘോഷത്തിൽ പങ്കെടുത്തിരുന്ന ചെറുപ്പക്കാർ ചിതറിയോടുന്നതിനിടെയാണ് ചുറ്റുമതിലില്ലാത്ത കിണറ്റിൽ ആര്യയും പ്ലസ്ടു വിദ്യാർഥിയായ തമിഴ് സെൽവനും വീണത്.
തമിഴ് സെൽവനെ പിന്നീട് പരിക്കുകളോടെ രക്ഷപ്പെടുത്തിയെങ്കിലും തലയടിച്ചു വീണ ആര്യ മരിക്കുകയായിരുന്നു.