ജല്ലിക്കെട്ടിനിടെ കാളകളുടെ കുത്തേൽക്കാതിരിക്കാൻ കൊമ്പിൽ റബ്ബർ കവചം സ്ഥാപിക്കും

0 0
Read Time:2 Minute, 0 Second

ചെന്നൈ : തമിഴ്‌നാട്ടിൽ ജല്ലിക്കെട്ട് മത്സരത്തിനിടെ ആളുകൾക്ക് കുത്തേൽക്കുന്ന സംഭവങ്ങളൊഴിവാക്കാൻ കാളകളുടെ കൊമ്പിൽ റബ്ബർകൊണ്ടുള്ള സംരക്ഷണകവചം ഘടിപ്പിക്കാൻ സർക്കാർ നീക്കം.

ജല്ലിക്കെട്ടിൽ കാളകളുടെ കുത്തേറ്റ് മത്സരാർഥികൾ മരിക്കുകയും കാഴ്ചക്കാർക്ക് പരിക്കേൽക്കുകയും ചെയ്യുന്നത് പതിവാണ്.

കൊന്പിൽ റബർ സംരക്ഷണകവചം ഘടിപ്പിച്ചാൽ ഇതൊഴിവാക്കാമെന്നാണ് കണക്കുകൂട്ടൽ. മൃഗക്ഷേമ ബോർഡും ഇതിനുള്ള നിർദേശം നൽകിയിട്ടുണ്ട്.

മധുര ജില്ലയിലെ ഏറെ പ്രസിദ്ധമായ ആവണിയാപുരം, പാലമേട്, അളങ്കാനല്ലൂർ ജല്ലിക്കെട്ടുകൾ കാണാൻ വിദേശികളുൾപ്പെടെ ആയിരങ്ങളാണ് എല്ലാ വർഷവും എത്താറുള്ളത്.

പൊങ്കലിന് ഇനി രണ്ടാഴ്ചമാത്രം ബാക്കിയിരിക്കെ ജല്ലിക്കെട്ടു കാളകൾക്ക് പരിശീലനം നൽകിവരികയാണിപ്പോൾ.

ഇത്തവണത്തെ ജല്ലിക്കെട്ട് ക്രമീകരണങ്ങൾ അവലോകനംചെയ്ത ദേശീയ മൃഗക്ഷേമ ബോർഡംഗങ്ങൾ ഇക്കാര്യം സർക്കാരിനെ അറിയിച്ചിട്ടുണ്ട്.

ജല്ലിക്കെട്ടു മത്സരങ്ങളുടെ സംഘാടകർക്കും ബോർഡ് പ്രത്യേക മാർഗനിർദേശങ്ങൾ നൽകി. കഴിഞ്ഞവർഷം 350 ജല്ലിക്കെട്ടുകളിലായി 8000 പേർക്ക് പരിക്കേറ്റിരുന്നു.

സർക്കാർ മാർഗരേഖ പ്രകാരം ഇത്തവണ 55 മുതൽ 60 വരെ കാളകളെ മാത്രമേ ജല്ലിക്കെട്ടിൽ പങ്കെടുപ്പിക്കാവൂ.

എന്നാൽ, പലയിടങ്ങളിലും നൂറിലേറെ കാളകളെയാണ് അഴിച്ചുവിടാറുള്ളത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Comment