വിജയിയെ അമ്പരിപ്പിച്ച് ഒരു കുടുംബം; വീഡിയോ വൈറല്‍.!

0 0
Read Time:3 Minute, 53 Second

ചെന്നൈ: തമിഴ്നാട്ടില്‍ വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിച്ചവര്‍ക്കുള്ള സഹായ വിതരണവുമായി ദളപതി വിജയ് നേരിട്ട് എത്തിയത് വലിയ വാര്‍ത്തയായിരുന്നു.

വിജയ് തന്നെ നേരിട്ട് ദുരിത ബാധിതര്‍ക്ക് സഹായം വിതരണം ചെയ്യുകയായിരുന്നു. തൂത്തുക്കുടി, തിരുനെല്‍വേലി ജില്ലക്കാര്‍ക്കാണ് അവശ്യ സാധനങ്ങളുമായി വിജയ് എത്തിയത്.

വേദിയില്‍ നിന്നുള്ള രസകരമായ പല വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ഇത്തരത്തില്‍ ഒരു വീഡിയോയില്‍ ഒരു കുടുംബത്തെ കണ്ട് വിജയ് തന്നെ അമ്പരന്ന് നില്‍ക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

ഒരു അമ്മയും രണ്ട് മക്കളും വിജയിയുടെ അടുത്ത് നിന്നും സഹായം വാങ്ങാന്‍ എത്തുന്നു. കിറ്റ് നല്‍കാന്‍ പോകുമ്പോള്‍ വിജയിക്കൊപ്പം സെല്‍ഫി എടുക്കണം എന്ന് കുടുംബത്തിന് ആഗ്രഹം.

അത് സാധിച്ചു നല്‍കാന്‍ വിജയ് തയ്യാറാകുന്നു.

കുടുംബത്തിലെ ഇളയകുട്ടിയെ വിജയിക്കൊപ്പം അമ്മ നിര്‍ത്തുന്നതും മറ്റും വീഡിയോയിലുണ്ട്. ഒടുക്കം വിജയി തന്നെ അവരുടെ ഫോണ്‍ വാങ്ങി ഫോട്ടോ എടുക്കുന്നുണ്ട്.

എന്നാല്‍ അതിന് ശേഷമാണ് രസകരമായ രംഗം. അവര്‍ വിജയ് നല്‍കിയ കിറ്റ് വാങ്ങാതെയാണ് സെല്‍ഫി എടുത്തയുടന്‍ പോകുന്നത്. അതില്‍ വിജയ് പോലും അത്ഭുതപ്പെട്ടിരിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്.

നേരത്തെയും ഇതേ വേദിയില്‍ നിന്നുള്ള രസകരമായ വീഡിയോ വൈറലായിരുന്നു. അത് പ്രിയ താരത്തിനൊപ്പമുള്ള ഒരു സെല്‍ഫിയെടുത്ത് പോകുന്ന ഒരു പെണ്‍കുട്ടിയുടേതാണ്.

യുവാക്കളില്‍ പലരും അദ്ദേഹത്തിനൊപ്പം സെല്‍ഫിയെടുത്തെങ്കിലും കിറ്റ് വാങ്ങാതെ പോയത് ഈ പെണ്‍കുട്ടി മാത്രമാണ്.

കിറ്റ് വേണ്ടേ എന്ന് ചോദിക്കുന്ന വിജയ്‍യെയും വേണ്ടെന്ന് പറയുന്ന പെണ്‍കുട്ടിയെയും ഇത് കണ്ട് ചിരിക്കുന്ന ഒപ്പമുള്ളവരെയും വീഡിയോയില്‍ കാണാം.

അതേ സമയം വിജയ് ആരാധകരെ ആവേശഭരിതരാക്കുന്ന ഒരു പുതുവര്‍ഷ സമ്മാനം കഴിഞ്ഞ ദിവസം എത്തിയിരിക്കുന്നു.

ലിയോയ്ക്ക് ശേഷമുള്ള വിജയ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം ( ദ ഗോട്ട്) എന്നാണ് ചിത്രത്തിന്‍റെ പേര്.

ദളപതി 68 എന്ന് താല്‍ക്കാലികമായി നാമകരണം ചെയ്തിരിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് ഇന്ന് വൈകിട്ട് 6 മണിക്കാണ് നിര്‍മ്മാതാക്കളായ എജിഎസ് എന്‍റര്‍ടെയ്ന്‍‍മെന്‍റ് പുറത്തുവിട്ടത്.

വെങ്കട് പ്രഭുവാണ് ചിത്രത്തിന്‍റെ സംവിധായകന്‍. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം ആയതിനാല്‍ത്തന്നെ ഈ പ്രോജക്റ്റിന്മേലുള്ള പ്രേക്ഷക പ്രതീക്ഷയും വലുതാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Comment