Read Time:44 Second
ബെംഗളൂരു: അങ്കണവാടി വർക്കറുടെ മക്കൾ തന്റെ പൂന്തോട്ടത്തിൽ നിന്ന് പൂക്കൾ പറിച്ചതിന് പ്രതികാരം ചെയ്ത് മധ്യവയസ്കൻ.
അങ്കണവാടി വർക്കറുടെ മൂക്ക് മുറിച്ചായിരുന്നു ഇയാളുടെ ശിക്ഷ നടപടി.
ബെലഗാവി ജില്ലയിലെ ബസൂർതെ ഗ്രാമത്തിലാണ് സംഭവം.
അങ്കണവാടി വർക്കറായ സുഗധക്കാണ് ഗുരുതരമായി പരിക്കേറ്റത്.
രക്തസ്രാവം മൂലം ആശുപത്രിയിൽ ചികിത്സയിലാണ് സുഗധ.
ഇവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.