Read Time:1 Minute, 21 Second
ചെന്നൈ : ശ്രീലങ്കയിൽ നിന്ന് രണ്ട് വിമാനങ്ങളിലായി ചെന്നൈയിലെത്തിയ എട്ട് പുരുഷ യാത്രക്കാരിൽ നിന്ന് 6.6 കോടി രൂപ വിലമതിക്കുന്ന 11 കിലോ സ്വർണം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ( ഡിആർഐ ) ബുധനാഴ്ച പിടികൂടി .
ബുധനാഴ്ച പുലർച്ചെ ചെന്നൈ വിമാനത്താവളത്തിൽ എത്തിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരെയും ഏതാനും മിനിറ്റുകൾക്കുള്ളിൽ ഇറങ്ങിയ ഇൻഡിഗോ വിമാനത്തിൽ എത്തിയ യാത്രക്കാരെയും ഡിആർഐ ഉദ്യോഗസ്ഥർ പരിശോധിച്ചു.
സംശയത്തിന്റെ അടിസ്ഥാനത്തിൽ ഓരോ വിമാനത്തിൽ നിന്നും വന്ന നാല് യാത്രക്കാരെ വീതം കസ്റ്റഡിയിലെടുത്തു നടത്തിയ ചോദ്യം ചെയ്യലിൽ മലാശയത്തിൽ സ്വർണം ഒളിപ്പിച്ചതായി ഇവർ സമ്മതിച്ചു.
ആകെ പിടികൂടിയത് 11 കിലോഗ്രാം. സ്വർണത്തിന്റെ ഉത്ഭവം ദുബായായിരിക്കുമെന്നും ഡിആർഐ ഓഫീസർസ് സംശയിക്കുന്നത്. കൂടുതൽ അന്വേഷണം നടത്തിവരികയാണ്.